ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബിന്റെ പടത്തലവനാണ് ഉറുഗ്വേ മധ്യനിര താരം അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്‌സിനായുള്ള എല്ലാ മത്സരത്തിലും, മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ താരം പന്തിന് വേണ്ടി വളരെയധികം പ്രെസ്സ് ചെയുന്നത് നമ്മൾക്ക് കാണാം കഴിയും.
ബ്ലാസ്റ്റേഴ്‌സിനെ മുന്നിൽ നിന്ന് ജയിപ്പിക്കാൻ താരം അത്രയധികം കഷ്ടപ്പെടുന്നുണ്ട് എന്ന് തന്നെ പറയണം. ചെന്നൈക്കെതിരെയുള്ള മത്സരത്തിന് ശേഷമുള്ള പത്ര സമ്മേളനത്തിൽ ആരാധരെയെല്ലാം ഞെട്ടിക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തലാണ് ഇവനാശാൻ നടത്തിയിരിക്കുന്നത്.
ലൂണ ചെന്നൈ എഫ്സിയെ നേരിട്ടത് നല്ല പനിയുമായാണ്. താരത്തിന് പനി മൂലം ബ്ലാസ്റ്റേഴ്‌സിനൊപ്പമുളള ട്രെയിനിങ് സെഷൻ വരെ നഷ്ടപ്പെട്ടിയിരുന്നു എന്ന് ഇവാനാശാൻ വ്യക്തമാക്കി.
“കഴിഞ്ഞ രണ്ട് ദിവസമായി അഡ്രിയാൻ ലൂണ പനിബാധിതനായിരുന്നു. അദ്ദേഹത്തിന് ഒരു പരിശീലന സെഷൻ നഷ്‌ടമായി, എന്നിരുന്നാലും അദ്ദേഹത്തിന്റെ മാനസികാവസ്ഥ വിലമതിക്കാനാവാത്തതാണ്, കാരണം ബുദ്ധിമുട്ടുകൾക്കിടയിലും അവസാനം വരെ മുന്നോട്ട് പോകാൻ അദ്ദേഹം ആഗ്രഹിച്ചു” എന്നാണ് ഇവാനാശാൻ പറഞ്ഞത്.
ഇതോടെ താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സുമായി എത്രത്തോളം ഡെഡിക്കേഷനുണ്ട് എന്ന് മനസ്സിലാക്കാം. ഒരു ക്യാപ്റ്റൻ എങ്ങനെയായിരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ലൂണ. എന്തായാലും താരത്തിന്റെ അസുഖങ്ങൾ എത്രയും വേഗം മാറട്ടെയെന്ന് പ്രാർത്ഥനയിലാണ് ആരാധകർ.