in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

പ്ലേഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വില്ലന്മാർ ഈ ടീമുകളാണെന്ന് ഇവാൻ ആശാൻ വെളിപ്പെടുത്തുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ വളരെ മികച്ച തുടക്കമാണ് ഇവാൻ ആശാന് കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സ് കുറിച്ചത്. എട്ടു മത്സരങ്ങളിൽ നിന്നും 17 പോയിന്റുകളുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. അതേസമയം ഹോം സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഇതുവരെ പരാജയപ്പെടുത്താൻ മറ്റു ടീമുകൾക്ക് കഴിഞ്ഞിട്ടില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിൽ പ്ലേഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ എതിരാളികളായി വരുന്ന ടീമുകൾ ഏതൊക്കെയാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ കരുത്തുറ്റ 4 ടീമുകളുടെ പേരാണ് ഇവാൻ ആശാൻ പറഞ്ഞത്.

ഇതുവരെയും ഈ സീസണിൽ പരാജയം എന്തെന്നറിയാത്ത എഫ്സി ഗോവ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്നിവരെ കൂടാതെ സെർജിയോ ലൊബെരക്ക് കീഴിലുള്ള ഒഡീഷ എഫ്സി, മുംബൈ സിറ്റി എഫ് സി എന്നീ നാല് ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയായി വരുക എന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ട ഏകമത്സരം മുംബൈ സിറ്റിയും ആയിട്ടുള്ളതായിരുന്നു. ഡിസംബർ 3 നടക്കുന്ന അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് എഫ് സി ഗോവയെയാണ്. കൂടാതെ ഡിസംബർ 24, 27 തീയതികളിൽ യഥാക്രമം ശക്തരായ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക.

സൂപ്പർ താരത്തിന്റെ ഇജ്ജാതി ഡെഡിക്കേഷൻ🥵; ചെന്നൈക്കെതിരെ താരം കളിച്ചത് കടുത്ത പനിയുമായി….

ലൂണയും ഓഗ്ബച്ചയും സാക്ഷി, ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സ്കോർ ചെയ്തത് സർവകാല റെക്കോർഡിലേക്ക്😍🔥