in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ലൂണയും ഓഗ്ബച്ചയും സാക്ഷി, ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സ്കോർ ചെയ്തത് സർവകാല റെക്കോർഡിലേക്ക്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ എട്ടുമത്സരങ്ങൾ പിന്നിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നാംസ്ഥാനത്താണ് കുതിക്കുന്നത്. ദിമിത്രിയോസും അഡ്രിയാൻ ലൂണയും തുടങ്ങിയ താരങ്ങൾ തകർപ്പൻ ഫോമിൽ കളിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കൂടി മിന്നികളിക്കുകകയാണ്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ചെന്നൈയിനെതിരെ മൂന്നു ഗോളിന്റെ തകർപ്പൻ സമനിലയാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്.

ഈ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ഗ്രീക്ക് താരം ദിമിത്രിയോസ് ഗോളടിച്ചു കൂട്ടിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ സർവ്വകാല റെക്കോർഡിലേക്ക് കൂടിയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ ഇനി ഗ്രീക്ക് താരത്തിന്റെ പേരിലാണ്. ചെന്നൈയിനെതിരെ രണ്ടു ഗോളുകൾ അടിച്ചുകൂട്ടിയ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ ഗോൾ നേട്ടം 16 ആയി ഉയർത്തിയിട്ടുണ്ട്.

15 ഗോളുകൾ സ്കോർ ചെയ്ത ഓഗ്ബച്ച, ലൂണ എന്നിവരെ മറികടന്നാണ് ഗ്രീക്ക് താരം റെക്കോർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 12 ഗോളുകൾ നേടി ക്ലബ്ബ് ടോപ് സ്കോറർ ആയി മാറിയ ദിമിത്രിയോസ് ഈ സീസണിൽ നാലു ഗോളുകൾ നേടി. ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ തുടർച്ചയായി മൂന്നാം സീസണിൽ കളിക്കുന്ന അഡ്രിയാൻ ലൂണ 15ഗോളുകളുമായി ദിമിയുടെ തൊട്ടുപിന്നിലുണ്ട്.

ഒറ്റ സീസണിൽ 15 ഗോളുകൾ അടിച്ചുകൂട്ടി ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോററായ ഓഗ്ബച്ചയുടെ റെക്കോർഡ് കൂടി മറികടന്നു കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ദിമിയും ലൂണയും മത്സരിക്കുന്നത്. ഐ എസ് എൽ സീസണിലെ ടോപ്സ്കോറർ ലിസ്റ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം ഡയസിനു പിന്നിൽ രണ്ടും മൂന്നു സ്ഥാനങ്ങളിൽ ദിമിയും ലൂണയുമുണ്ട്.

പ്ലേഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വില്ലന്മാർ ഈ ടീമുകളാണെന്ന് ഇവാൻ ആശാൻ വെളിപ്പെടുത്തുന്നു..

അന്ന് മാർക്കസ് പറഞ്ഞ ഡോമീസ്റ്റിക് താരം ഇവനാണ്.🥹🥹