ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ ബുധനാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ എഫ്സിയോട് സമനില വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരത്തിൽ ഇരു ടീമും മൂന്ന് ഗോൾ വീതം നേടി.
ചെന്നൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിനായി രണ്ട് ഗോൾ നേടിയത് ഗ്രീക്ക് മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസായിരുന്നു. താരം ചെന്നൈക്കെതിരെ രണ്ട് ഗോൾ നേടിയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഓൾ ടൈം ടോപ്പ് സ്കോറെർറായിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സിന്റെ പുസ്തകതാളുകളിൽ ചരിത്രം സൃഷ്ടിച്ച് , Dimitrios! ⚽?#KBFC #KeralaBlasters pic.twitter.com/sAr3qI2W2W
— Kerala Blasters FC (@KeralaBlasters) November 30, 2023
ദിമി ഇതുവരെ 16 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിനായി നേടിയിട്ടുള്ളത്. മുൻ ബ്ലാസ്റ്റേഴ്‌സ് നൈജീരിയൻ മുന്നേറ്റ താരം ബർത്തലോമിയോ ഒഗ്ബെചെയുടെ 15 ഗോൾ എന്ന റെക്കോർഡ് മറികടന്നാണ് ദിമി മുന്നിൽ കയറിയത്.
? Kerala Blasters All Time Top Scorers ?
— KBFC XTRA (@kbfcxtra) November 29, 2023
1) Dimitrios Diamantakos ?? : 16 goals
2) Adrian Luna ?? : 15 goals
3) Bartholomew Ogbeche ?? : 15 goals#KBFC pic.twitter.com/tlWUQwnfSQ
ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയും ബ്ലാസ്റ്റേഴ്‌സിനായി 15 ഗോൾ നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഓൾ ടൈം ടോപ്പ് സ്കോറെർറാവാൻ ദിമിയും ലൂണയും തമ്മിലൊരു യുദ്ധ തന്നെ ഈ സീസണിൽ ഉണ്ടാകുമെന്ന് പ്രതിക്ഷിക്കാം.