in ,

LOVELOVE LOLLOL

ഒടുവിൽ ചെക്കൻ അതങ്ങ് പൊക്കി?ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക്‌ ലൂണക്ക്‌

ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസണിലെ ആദ്യത്തെ ഗോൾ ഓഫ് ദി വീക്ക്‌ പുരസ്‌കാരം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് വിദേശ താരമായ മിഡ്‌ഫീൽഡ് മജീഷ്യൻ അഡ്രിയാൻ ലൂണ. ലൂണയുടെ ഈ ഗോൾ തന്നെയായിരുന്നു ഈ ഐഎസ്എൽ സീസണിലെ ആദ്യ ഗോൾ.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ പിറന്ന ഗോളുകളിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് ഗോളുകളിൽ മികച്ചത് ഏതാണെന്ന് തിരഞ്ഞെടുക്കാനുള്ള അവസരം ഐഎസ്എൽ ആരാധകർക്ക് നൽകുകയായിരുന്നു.

ഇതിൽ 47.8 ശതമാനം ആരാധകരുടെ വോട്ട് നേടിയ അഡ്രിയാൻ ലൂണയുടെ ഗോളാണ് ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക്‌ പുരസ്‌കാരം സ്വന്തമാക്കിയത്. ഈസ്റ്റ്‌ ബംഗാളിനെതിരായ മത്സരത്തിൽ കബ്ര നീട്ടിനൽകിയ പന്തിന് വലയിലാക്കിയ അഡ്രിയാൻ ലൂണയുടെ ആ ഗോൾ സെലിബ്രേഷനും അത്ര പ്രിയപ്പെട്ടതായിരുന്നു.

അഡ്രിയാൻ ലൂണയെ കൂടാതെ ബ്ലാസ്റ്റേഴ്സിന്റെ തന്നെ താരമായ ഇവാൻ കലിയൂഷ്നി, ചെന്നൈയിൻ എഫ്സിയുടെ റഹീം അലി, ഒഡിഷയുടെ ഐസക്, ഡീഗോ മൗറിസിയോ എന്നിവരുടെ ഗോളുകളാണ് ലിസ്റ്റിൽ ഇടം പിടിച്ചത്.

എടികെയെ കാത്ത് ഒരു നരകം കൊച്ചിയിൽ കാത്തിരിക്കുന്നുണ്ട്..

പ്രശാന്ത് ഗോൾ നേടിതുടങ്ങി, കിടിലൻ പോരാട്ടത്തിൽ ത്രസിപ്പിക്കുന്ന സമനില..