in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പ്രശാന്ത് ഗോൾ നേടിതുടങ്ങി, കിടിലൻ പോരാട്ടത്തിൽ ത്രസിപ്പിക്കുന്ന സമനില..

വളരെയധികം ആവേശകരമായി ഉയർന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ വെച്ച് പൂട്ടിയിട്ട് ബാംഗ്ലൂരു എഫ്സി വിലപ്പെട്ട ഒരു എവേ പോയന്റുമായി നാട്ടിലേക്ക് മടങ്ങി.

വളരെയധികം ആവേശകരമായി ഉയർന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ വെച്ച് പൂട്ടിയിട്ട് ബാംഗ്ലൂരു എഫ്സി വിലപ്പെട്ട ഒരു എവേ പോയന്റുമായി നാട്ടിലേക്ക് മടങ്ങി.

ചെന്നൈയിനിലെ മറീന അറീനയിൽ നടന്ന മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ ഗോൾ നേടി ബാംഗ്ലൂരു എഫ്സി ചെന്നൈയിൻ ആരാധകരെ നിരാശയിലാക്കി. മത്സരത്തിന്റെ നാലാം മിനിറ്റിൽ ഫിജിയൻ താരം റോയ് കൃഷ്ണയിലൂടെയാണ് ചെന്നൈയിൻ എഫ്സിയുടെ വല ബാംഗ്ലൂരു എഫ്സി കുലുക്കുന്നത്.

എന്നാൽ സ്വന്തം കാണികൾക്ക് മുന്നിൽ സമനില ഗോളിനായി പൊരുതി കളിച്ച ചെന്നൈയിൻ എഫ്സി ആദ്യ പകുതി പിരിയുന്നതിന് മുൻപ് മലയാളി താരം പ്രശാന്ത് മോഹനിലൂടെ സമനില ഗോൾ നേടി ആവേശം ഇരട്ടിയാക്കി.

പിന്നീട് രണ്ടാം പകുതിയിലും ഇരുടീമുകളും വിജയഗോളിന് വേണ്ടി പരിശ്രമിച്ചെങ്കിലും ഗോളുകളൊന്നും പിറക്കാതെ പോയതോടെ മത്സരം ഒരു ഗോളിന്റെ സമനിലയിലാണ് അവസാനിച്ചത്. ഇതിനിടെ ചെന്നൈയിൻ എഫ്സി ഗോൾകീപ്പർക്ക് 82-മിനിറ്റിൽ റെഡ് കാർഡ് ലഭിച്ചത് മുതലെടുക്കാൻ ദി ബ്ലൂസിന് കഴിഞ്ഞില്ല.

ബാംഗ്ലൂരു എഫ്സിക്കെതിരെ ഹോം ഗ്രൗണ്ടിൽ ഒരല്പം മികച്ച പ്രകടനം നടത്തിയത് ചെന്നൈയിൻ എഫ്സിയാണെന്നത് ആരാധകർക്ക് വരുംമത്സരങ്ങളിലും ഫോം തുടരുമെന്ന് പ്രതീക്ഷ നൽകുന്നുണ്ട്. നാളെ നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ മുംബൈ സിറ്റി എഫ്സി ഒഡിഷ എഫ്സിയെയാണ് നേരിടുന്നത്.

ഒടുവിൽ ചെക്കൻ അതങ്ങ് പൊക്കി?ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക്‌ ലൂണക്ക്‌

അഭിമാനം തന്നെ; പക്ഷെ ബ്ലാസ്റ്റേഴ്സിന് പുതിയ വിദേശ താരത്തെ ടീമിലെത്തിക്കേണ്ടി വരുമോ?