in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ സർപ്രൈസ് പൊട്ടിച്ച് ഐബൻഭ ഡോഹ്ലിംഗ്😛; സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്🔥…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ തന്നെ നീക്കങ്ങൾ തുടങ്ങി കഴിഞ്ഞു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവയുടെ മൊറൊക്കൻ മുന്നേറ്റ താരം നോഹ സദൗയിയെ സ്വന്തമാക്കി കഴിഞ്ഞു എന്നാണ്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് ഈ റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി സ്ഥിതികരിച്ചിട്ടില്ല. ഒരു സർപ്രൈസ് അന്നൗൺസ്‌മെന്റ് നടത്താനായിരിക്കും ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റിന്റെ നീക്കം.

ഇപ്പോളിതാ നോഹ സദൗയി ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ വരുമെന്നതിനുള്ള ശക്തമായ സൂചന നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇന്ത്യൻ ലെഫ്റ്റ് ബാക്ക് താരം ഐബൻഭ ഡോഹ്ലിംഗ്. കഴിഞ്ഞ ദിവസം ഐബൻഭയുടെ പിറന്നാള്ളായിരുന്നു.

ഇതിന് താരത്തെ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സദൗയി ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു. ഇരുവരും കഴിഞ്ഞ സീസണിൽ ഒന്നിച്ചു ഗോവക്ക്‌ വേണ്ടി കളിച്ചവരാണ്. ഐബൻഭ ഈ സ്റ്റോറി റീ മെൻഷൻ ചെയ്ത് സ്റ്റോറി ഇട്ടപ്പോൾ “ലിങ്ക് അപ്പ്‌ സൂൺ” പറഞ്ഞു ക്യാപ്ഷൻ നൽകിയിട്ടുണ്ട്.

ഇതെല്ലാം നോഹ സദൗയിയുടെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് ഏകദേശം ഉറപ്പിക്കാമെന്ന രീതിയിലുള്ളതാണ്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വളരെയധികം ആവേശത്തിലാക്കിയിരിക്കുകയാണ് ഐബൻഭയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി.

എൻഡ്രിക്കിന്റെ ഗോളിൽ ഒടുവിൽ ബ്രസീലിന് വിജയം

എതിരാളികളെ തോൽപിച്ച കേരള ബ്ലാസ്റ്റേഴ്‌സിനു ഫൈനൽ റൗണ്ട് യോഗ്യത ലഭിച്ചു😍🔥