in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

എതിരാളികളെ തോൽപിച്ച കേരള ബ്ലാസ്റ്റേഴ്‌സിനു ഫൈനൽ റൗണ്ട് യോഗ്യത ലഭിച്ചു😍🔥

ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ഐ ലീഗ് ടീമായ ഗോകുലം കേരളയുമാണ് ഇന്ത്യയിലെ ടോപ്പ് ഡിവിഷനിൽ കളിക്കുന്ന നിലവിൽ കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ. ഇരുടീമുകളും തമ്മിൽ നേർക്കുനേരെത്തുന്ന കേരള ഡെർബി മത്സരവും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിന്റെ യോഗ്യതാ റൗണ്ടിലെ പോരാട്ടത്തിൽ ഇരു ടീമുകൾ നേർക്കുനേരെത്തിയ ഇന്നത്തെ മത്സരദിനത്തിൽ വിജയം സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.

റിസർവ് ടീമുകൾ തമ്മിൽ ഏറ്റുമുട്ടിയ   മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ്  കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി സാഹിൽ, ശ്രീക്കുട്ടൻ, എബിൻ എന്നീ താരങ്ങളാണ് ഗോളുകൾ ചെയ്തത്.

യോഗ്യത മത്സരങ്ങളിലെ ഈ മത്സരത്തിൽ വിജയം നേടിയതിന് പിന്നാലെ റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിന്റെ സൗത്ത് മേഖലയിൽ നിന്നും ഫൈനൽ സ്റ്റേജിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഫൈനൽ സ്റ്റേജിലെ മത്സരങ്ങൾ കൂടി വിജയിക്കാനായാൽ യൂത്ത് ഡെവലപ്മെന്റ് ടൂർണമെന്റ് ജേതാക്കളായി മാറാനാവും.

ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ സർപ്രൈസ് പൊട്ടിച്ച് ഐബൻഭ ഡോഹ്ലിംഗ്😛; സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്ക്🔥…

കഴിഞ്ഞ 11 വർഷത്തെ നാണംകെട്ട റെക്കോർഡ് തിരുത്തിയെഴുത്താൻ മുംബൈ🔥; ഐപിഎലിൽ ഇന്ന് വമ്പൻ പോരാട്ടം…