in , ,

അലിയു സിസ്സെ സെനഗലിന്റെ പ്രതീക്ഷ

സെനഗൽ 2022 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിനിറങ്ങിയത്. വിജയിച്ചാൽ പ്രീ ക്വാർട്ടറിൽ സമനില വഴങ്ങിയാലോ തോറ്റാലോ പുറത്ത്. എതിരാളികളായ എക്വഡോറിന് വെറും സമനില മാത്രം മതിയായിരുന്നു പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കാൻ. എന്നാൽ ആഫ്രിക്കൻ ചാമ്പ്യന്മാരുടെ യഥാർത്ഥ കരുത്ത് പുറത്തെടുത്തുകൊണ്ട് സെനഗൽ എക്വഡോറിനെ കീഴടക്കി പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് അവരുടെ പരിശീലകൻ അലിയു സിസ്സെയാണ്.

ഖത്തർ ലോകകപ്പിൽ ഒരു അവിസ്മരണീയമായ മുന്നേറ്റമാണ് സെനഗൽ എന്ന ടീം നടത്തുന്നത് 20 വർഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ അവർ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നിരിക്കുകയാണ്.

സെനഗൽ 2022 ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിനിറങ്ങിയത്. വിജയിച്ചാൽ പ്രീ ക്വാർട്ടറിൽ സമനില വഴങ്ങിയാലോ തോറ്റാലോ പുറത്ത്. എതിരാളികളായ എക്വഡോറിന് വെറും സമനില മാത്രം മതിയായിരുന്നു പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിക്കാൻ. എന്നാൽ ആഫ്രിക്കൻ ചാമ്പ്യന്മാരുടെ യഥാർത്ഥ കരുത്ത് പുറത്തെടുത്തുകൊണ്ട് സെനഗൽ എക്വഡോറിനെ കീഴടക്കി പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് അവരുടെ പരിശീലകൻ അലിയു സിസ്സെയാണ്.

2002-ന് ശേഷം സെനഗലിനെ ആദ്യമായി ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലെത്തിച്ച കോച്ച് എന്ന റെക്കോഡും സിസ്സെയുടെ അടുത്താണ് ഇപ്പോൾ.2002-ലെ ലോകകപ്പിൽ കറുത്ത കുതിരകളായി പ്രീ ക്വാർട്ടറിലെത്തിയ സെനഗൽ ടീമിന്റെ നായകനായിരുന്നു അന്ന് സിസ്സെ അന്നായിരുന്നു അവസാനമായി സെനഗൽ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിലെത്തിയത്

ഫുട്‍ബോൾ ലോകത്ത്‌ തന്നെ അധികമാർക്കും അവകാശപ്പെടാനില്ലാത്ത വലിയ ഒരു നേട്ടമാണ് സിസ്സയെ തേടി എത്തിയിരിക്കുന്നത്.
സിസ്സെയുടെ കീഴിൽ സെനഗൽ വലിയ മുന്നേറ്റങ്ങളാണ് ലോക ഫുട്‍ബോളിൽ നടത്തി കൊണ്ടിരിക്കുന്നത്.നിലവിലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ചാമ്പ്യന്മാരാണ് സെനഗൽ.

അവരുടെ സൂപ്പർ താരം സാദിയോ മാനെ ഇല്ലാഞ്ഞിട്ടും ഖത്തർ ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനമാണ് അവർ നടത്തുന്നത്.പ്രീ ക്വാർട്ടറിലെ മത്സരങ്ങൾല്ലാം സിസ്സെക്ക് നിർണായകമാണ്.ഉറച്ച പോരാട്ട വീര്യമാണ് സെനഗലിന്റെത് സ്വന്തം രാജ്യത്തിന്റെ ഫുട്‍ബോൾ സ്വപ്നങ്ങൾക്ക് വേണ്ടി എല്ലാം സമർപ്പിച്ച ഒരാൾ തന്നെയാണ് സിസ്സെ അയാളുടെ തന്ത്രങ്ങളെയും പോരാട്ട വീര്യത്തെയും തോൽപ്പിക്കാൻ സെനഗലിന്റെ ആഫ്രിക്കൻ കരുത്തിലുള്ള ഫുട്‍ബോൾ മാന്ത്രികതയെ പൂട്ടാൻ എതിരാളികൾ വിയർക്കും എന്നത് സത്യമാണ്.ഈ ലോകകപ്പിൽ സിസ്സെ എന്ന പരിശീലകന്റെ കരുത്തിൽ അവർ വലിയ വിപ്ലവങ്ങൾ ലോക ഫുട്‍ബോളിന്റെ ചരിത്രത്തിൽ നടത്തുമെന്ന് തന്നെയാണ് ഓരോ ഫുട്‍ബോൾ പ്രേമിയും പ്രതീക്ഷിക്കുന്നത്.

സഞ്ജുവിന്റെ കരിയർ റായിഡുവിന്റെ കരിയർ പോലെയാവുമോ? ആശങ്ക പങ്ക് വെച്ച് പാക് താരം

ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റി വീണ്ടും മനസ്സ് തുറന്ന് ഇവാൻ ആശാൻ