in ,

LOLLOL LOVELOVE

അൽവരോ വസ്കസ് ഗോവ വിട്ട് പുതിയ ക്ലബ്ബിലെത്തുമോ?? അപ്ഡേറ്റ് ഇതാ..

കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കൊപ്പം മികച്ച പ്രകടനം നടത്തിയ അൽവരോ വസ്കസ് ടീമിനെ ഫൈനലിൽ വരെയെത്തിച്ചതിനു ശേഷം സമ്മർ ട്രാൻസ്ഫറിൽ എഫ്സി ഗോവയിലേക്ക് ചേക്കേറിയിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവയുടെ സ്പാനിഷ് താരം അൽവരോ വസ്കസിനു ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ അത്ര മികച്ച പ്രകടനം നടത്താനായിട്ടില്ല.

കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കൊപ്പം മികച്ച പ്രകടനം നടത്തിയ അൽവരോ വസ്കസ് ടീമിനെ ഫൈനലിൽ വരെയെത്തിച്ചതിനു ശേഷം സമ്മർ ട്രാൻസ്ഫറിൽ എഫ്സി ഗോവയിലേക്ക് ചേക്കേറിയിരുന്നു.

എന്നാൽ സ്പാനിഷ് തന്ത്രഞ്ജനായ കാർലോസ് പെനയുടെ ടീമിൽ അവസരങ്ങൾ ലഭിച്ചിട്ടും കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിയാത്ത താരം എഫ്സി ഗോവ വിട്ടേക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു.

എന്നാൽ അൽവരോ വസ്കസ് ക്ലബ്ബ് വിടുമോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത നൽകിയിരിക്കുകയാണ് മാർക്കസ് മെർഗുൽഹോ. എഫ്സി ഗോവയുമായി രണ്ട് വർഷത്തെ കരാർ താരത്തിന് ഉണ്ടെന്നും എഫ്സി ഗോവയിൽ താരം തുടരുമെന്നാണ് മാർക്കസ് പറഞ്ഞത്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ 8 ഗോളുകൾ നേടിയ സ്പാനിഷ് താരം നിലവിൽ ഈ സീസണിൽ 14 കളിയിൽ നിന്നും നേടിയത് വെറും ഒരു ഗോൾ മാത്രമാണ്.

ഇവാൻ കലിയൂഷ്നിക്ക് എന്തുപറ്റി??? ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറയുന്നു..

ഏഷ്യയിലെ നമ്പർ വൺ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ!! അഭിമാനനിമിഷം?