in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഏഷ്യയിലെ നമ്പർ വൺ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെ!! അഭിമാനനിമിഷം?

ഏഷ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഫാൻസ്‌ കൂട്ടായ്മയിൽ ഒന്ന് അവകാശപ്പെടാൻ കഴിയുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഫാൻസിന്റെ കാര്യത്തിൽ മറ്റൊരു പൊൻതൂവൽ കൂടി..

ഏഷ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഫാൻസ്‌ കൂട്ടായ്മയിൽ ഒന്ന് അവകാശപ്പെടാൻ കഴിയുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ഫാൻസിന്റെ കാര്യത്തിൽ മറ്റൊരു പൊൻതൂവൽ കൂടി..

ഡിപ്പോർടസ് ആൻഡ് ഫിനാൻസസിന്റെ കണക്കുകൾ പ്രകാരം 2022 വർഷത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്റർആക്ഷൻസ് നടത്തിയ ഏഷ്യൻ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ടോപ് 3 ക്ലബ്ബുകളിൽ ഇറാനിയൻ ക്ലബ്ബായ ഇസ്തിഗ്ലാൽ മൂന്നാം സ്ഥാനം നേടിയത് 176മില്യൺ ഇന്റർആക്ഷൻസുമായാണ്. 202 മില്യൺ ഇന്റർആക്ഷനുമായി രണ്ടാം സ്ഥാനം നേടിയത് ഇന്തോനേഷ്യൻ ക്ലബ്ബായ പേർസിബാണ്.

206 മില്യൺ ഇന്റർആക്ഷനുമായി 2022-ൽ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഇന്റർആക്ഷൻ നടത്തിയ ക്ലബ്ബ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തന്നെയാണ്.

ഏഷ്യൻ ഫുട്ബോളിൽ ഫാൻസ്‌ കരുത്ത് കൊണ്ട് വിസ്മയം തീർക്കുന്ന ഇന്ത്യയുടെ അഭിമാനമായ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് തങ്ങളുടെ ആദ്യ ട്രോഫി നേടാനുള്ള പരിശ്രമത്തിലാണ് നിലവിൽ.

അൽവരോ വസ്കസ് ഗോവ വിട്ട് പുതിയ ക്ലബ്ബിലെത്തുമോ?? അപ്ഡേറ്റ് ഇതാ..

ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള മത്സരങ്ങൾ കടുപ്പം…