ലോകം എങ്ങും പുതുവത്സരത്തിന്റെ ആഘോഷത്തിലാണ്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത് മറ്റൊരു കാര്യത്തിന് വേണ്ടിയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ടവനായിരുന്ന അൽവരോ തിരികെ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുമോ. ലഭിക്കുന്ന സൂചനകൾ ഇങ്ങനെയാണ്.
നിലവിൽ താരത്തിന് ഒരു ക്ലബ്ബിലും കരാറില്ല.കേരള ബ്ലാസ്റ്റേഴ്‌സിന് ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ അൽവരോയെ സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നു.പക്ഷെ ബ്ലാസ്റ്റേഴ്‌സ് ആ സമയത്ത് അദ്ദേഹത്തെ സ്വന്തമാക്കിയിരുന്നില്ല. എന്നാൽ നിലവിൽ ലൂണയുടെ പരിക്ക് താരത്തെ തിരകെ എത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശക്തമായി ശ്രമിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 23 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.8 ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഒരു വർഷം ബ്ലാസ്റ്റേഴ്‌സിൽ ചിലവിട്ട ശേഷം അദ്ദേഹം ഗോവയിലേക്ക് ചേക്കേറി.