in , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആശാന്റെ ഹൃദയം കീഴടക്കിയ യുവതാരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്

ഐബാന്റെ പരിക്കോട് കൂടി ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ അവസരം ലഭിച്ച താരമാണ് നവോച്ച സിംഗ്. എന്നാൽ കിട്ടിയ അവസരം നല്ല രീതിയിൽ മുതലാക്കിയ നവോച്ച പ്രകടനം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷകളോടെ ടീമിലെത്തിച്ച താരമാണ് ഐബാൻ ഡോഹ്ലിങ്. എഫ്സി ഗോവയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയ ഈ താരത്തിന് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആകെ 3 മത്സരങ്ങൾ മാത്രമേ കളിക്കാനായുള്ളൂ. ലീഗിലെ മൂന്നാം മത്സരത്തിൽ പരിക്കേറ്റ താരത്തിന് സീസൺ നഷ്ടമാവുകയും ചെയ്തു.

ഐബാന്റെ പരിക്കോട് കൂടി ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ അവസരം ലഭിച്ച താരമാണ് നവോച്ച സിംഗ്. എന്നാൽ കിട്ടിയ അവസരം നല്ല രീതിയിൽ മുതലാക്കിയ നവോച്ച പ്രകടനം കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു.

ലീഗിലെ ആദ്യ 3 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിന്റെ സൈഡ് ബെഞ്ചിൽ പോലും സ്ഥാനം ലഭിക്കാത്ത നവോച്ച ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ വെറ്ററൻ താരം സന്ദീപ് സിങ്ങിനെ പോലും സൈഡ് ബെഞ്ചിലുരുത്തി മിന്നും പ്രകടനം നടത്തുകയാണ്.

എന്നാൽ ഈ 24 കാരൻ ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥിരം താരമല്ല. മുംബൈ സിറ്റി എഫ്സിയിൽ നിന്നും ലോൺ വ്യവസ്ഥയിലാണ് നവോച്ച ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്നത്. 2021 മുതൽ നവോച്ച മുംബൈയുടെ താരമാണ് എങ്കിലും ഇത് വരെ മുംബൈയ്ക്കായി കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. ഈസ്റ്റ്‌ ബംഗാൾ, റൗണ്ട് ഗ്ലാസ്‌ പഞ്ചാബ് എന്നീ ടീമുകൾക്കായി ഈ കാലയളവിൽ നവോച്ച ലോൺ വ്യവസ്ഥയിൽ കളിക്കുകയും ചെയ്തു.

എന്നാൽ നവോച്ചയും മുംബൈയും തമ്മിലുള്ള കരാർ 2024 മെയ്‌ അവസാനത്തോട് കൂടി അവസാനിക്കും. അതിനാൽ കരാർ കാലാവധി പൂർത്തിയാവുന്ന താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്ഥിര കരാറിൽ സ്വന്തമാക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്. കാരണം ഇതിനോടകം തന്നെ ഇവാൻ ആശാന്റെ ഫസ്റ്റ് ചോയ്സ് ലെഫ്റ്റ് ബാക്കായി താരം മാറിയിരിക്കുകയാണ്.

പുതു വർഷത്തിൽ ബ്ലാസ്റ്റേഴ്‌സിലേക്ക് അൽവാരോ തിരികെയെത്തുമോ!!..

പന്തുമായി കുതിച്ച് സഞ്ജു; ഒപ്പം കിടിലൻ കോർണർ കിക്കും; പ്രാദേശിക ഫുട്ബോൾ മത്സരത്തിൽ തിളങ്ങി സഞ്ജു; വീഡിയോ കാണാം