in , ,

LOVELOVE LOLLOL

പന്തുമായി കുതിച്ച് സഞ്ജു; ഒപ്പം കിടിലൻ കോർണർ കിക്കും; പ്രാദേശിക ഫുട്ബോൾ മത്സരത്തിൽ തിളങ്ങി സഞ്ജു; വീഡിയോ കാണാം

മലയാളി താരം സഞ്ജു സാംസൺ പ്രശസ്തിയാർജിച്ചത് ക്രിക്കറ്റിലൂടെയാണ്. ഡോമസ്റ്റിക്ക് ക്രിക്കറ്റിൽ കേരളത്തിനായും ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയും ഇന്ത്യൻ ദേശീയ കുപ്പായത്തിലും മികച്ച പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്ന സഞ്ജുവിന്റെ ഫുട്ബോൾ കളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

പന്തുമായി സഞ്ജു കുതിക്കുന്നതും കോർണർ കിക്കെടുക്കുന്നതുമായ വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. സഞ്ജു കളിച്ച മത്സരം ഏതാണെന്നോ എപ്പോൾ നടന്ന മത്സരമാണോ എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും വീഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന വേളയിൽ ഫുട്ബോളുമുണ്ട്. കൂടാതെ പല ക്രിക്കറ്റ് താരങ്ങളും തങ്ങളുടെ ഫിറ്റ്‌നസ്സ് കാത്ത് സൂക്ഷിക്കാനായി ഫുട്ബോൾ കളിക്കാറുണ്ട്. ആ ഒരു മുൻ പരിചയം തന്നെയാണ് സഞ്ജുവിന് ഇത്ര മനോഹരമായി ഫുട്ബോൾ കളിക്കാൻ സാധിച്ചത് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

കൂടാതെ സഞ്ജുവിന്റെ പിതാവ് വിശ്വനാഥ് മികച്ച ഒരു ഫുട്ബോൾ താരം കൂടിയാണ്. അതും സഞ്ജുവിന് ഫുട്ബോൾ എളുപ്പമാക്കാൻ സഹായിച്ച ഘടകമാണ്.

അതെ സമയം, ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ സെഞ്ച്വറി നേടിയ സഞ്ജു ദേശീയ ടീമിൽ നിന്നും തന്നെ ഒഴിവാക്കാനാവില്ല എന്നാ മുന്നറിയിപ്പും നൽകുന്നുണ്ട്.

ആശാന്റെ ഹൃദയം കീഴടക്കിയ യുവതാരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്

വലിയൊരു സിഗ്നൽ നൽകിയിട്ടുണ്ട് അൽവാരോയുടെ ഭാര്യ🔥; താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമൊ??? പ്രതീക്ഷയോടെ ആരാധകർ…