ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പാദ മത്സരങ്ങൾ പിന്നിടുമ്പോൾ കാഴ്ചവച്ചത്.
എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിലവിൽ ഏറ്റവുമധികം അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് ലൂണയുടെ പകരക്കാരൻ എപ്പോൾ വരും ആരായിരിക്കുമെന്നൊക്കെ. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യുഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അതിൽ കഴിഞ്ഞ കുറച്ച് ദിവസമായി ഏറ്റവുമധികം വരുന്ന അഭ്യൂഹമാണ് മുൻ ബ്ലാസ്റ്റേഴ്‌സ് താരം അൽവാരോ വാസ്‌ക്വസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചു വരുന്നുയെന്നത്. ഇതിൽ ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് അൽവാരോയുടെ ഭാര്യ ഒരു സിഗ്നൽ കൂടി തന്നിട്ടുണ്ട്.
ന്യൂ ഇയറുമായി ബന്ധപ്പെട്ട് അൽവാരോ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കഴിഞ്ഞ ദിവസമൊരു പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ അൽവാരോയുടെ ഭാര്യ ഒരു കമന്റ് ഇട്ടിരുന്നു. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നായിരുന്നു അൽവാരോയുടെ ഭാര്യയുടെ കമന്റ്. എന്നാൽ ഇതിനോടൊപ്പം ഒരു മഞ്ഞ ഹൃദയത്തിന്റെ ഇമോജി കൂടി അൽവാരോയുടെ ഭാര്യ കമന്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ബ്ലാസ്റ്റേഴ്സ് ആരാധകരെല്ലാം താരം ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരുന്നുവെന്ന പ്രതീക്ഷയിലാണ്.
അതോടൊപ്പം ഒരുകൂട്ടം ആരാധകർ ബ്ലാസ്റ്റേഴ്സിന് മധ്യനിര താരമാണ് വേണ്ടത് അതുകൊണ്ട് മുന്നേറ്റ താരം അൽവാരോ വരുമോ എന്ന് ചോദ്യവും ഉയർത്തുന്നുണ്ട്. എന്തിരുന്നാലും ഇതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങൾ പുറത്തുവരുന്നത് ആയിരിക്കും.