in , , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

അവസരമില്ല; മുൻ ബ്ലാസ്റ്റേഴ്‌സ് താരം നോർത്ത് ഈസ്റ്റിലേക്ക്

ഐഎസ്എല്ലിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ലീഗിലെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്ത് കൂട്ടാൻ പലരും പല വമ്പൻ താരങ്ങളെ നോട്ടമിട്ടിരിക്കുകയാണ്. ഇത്തരത്തിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചപ്പോൾ പ്രധാനമായും ഒരു റൂമർ ശക്തി പ്രാപിക്കുകയാണ്.

മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ധീരജ് സിംഗിനെ ചുറ്റിപ്പറ്റിയുള്ളതാണ് ആ ട്രാൻസ്ഫർ ചർച്ചകൾ. നിലവിൽ എഫ്സി ഗോവയുടെ താരമായ ധീരജ് നോർത്ത് ഈസ്റ്റുമായി ചർച്ചകൾ ആരംഭിച്ചതായി ഫുട്ബോൾ എക്സ്പ്രസ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ധീരജ് 2021 മുതൽ ഗോവയുടെ ഭാഗമാണ്. എന്നാൽ ഈ സീസണിൽ ധീരജ് സൈഡ് ബെഞ്ചിലാണ്. അർഷ്ദീപ് സിങാണ് നിലവിൽ ഗോവയുടെ ഫസ്റ്റ് ചോയ്സ് ഗോൾ കീപ്പർ. അതിനാൽ തന്നെയാണ് ധീരജ് ഈ കൂടുമാറ്റത്തിന് ഒരുങ്ങുന്നത്.

മലയാളി താരം മിർഷാദ് മിച്ചുവാണ് നിലവിൽ നോർത്ത് ഈസ്റ്റിന്റെ ഗോൾ കീപ്പർ. എന്നാൽ ഒരു പരിചയ സമ്പന്നനായ ഗോൾ കീപ്പറെ നോർത്ത് ഈസ്റ്റും ലക്ഷ്യം വെക്കുന്നുണ്ട്. അതിനാൽ ഈ ട്രാൻസ്ഫർ നടക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

അതെ സമയം, കേരളാ ബ്ലാസ്റ്റേഴ്‌സിലൂടെയായിരുന്നു ധീരജിന്റെ ഐഎസ്എൽ എൻട്രി. 2018- 19 സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന ധീരജ് ബ്ലാസ്റ്റേഴ്‌സിനായി 13 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

വലിയൊരു സിഗ്നൽ നൽകിയിട്ടുണ്ട് അൽവാരോയുടെ ഭാര്യ🔥; താരം ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തുമൊ??? പ്രതീക്ഷയോടെ ആരാധകർ…

കരുത്ത് കൂട്ടാൻ ചെന്നൈ🔥; ലക്ഷ്യം വെച്ചിരിക്കുന്നത് മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ….