in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കരുത്ത് കൂട്ടാൻ ചെന്നൈ🔥; ലക്ഷ്യം വെച്ചിരിക്കുന്നത് മുൻ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ….

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ ഇന്നലെ രാത്രിയോടെ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ സീസൺന്റെ രണ്ടാം പാദം ശുഭകരമാക്കാൻ പലരും വമ്പൻ താരങ്ങളെയാണ് ലക്ഷ്യംവെച്ചിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോ ഇന്നലെ രാത്രിയോടെ ആരംഭിച്ചിരിക്കുകയാണ്. നിലവിൽ സീസൺന്റെ രണ്ടാം പാദം ശുഭകരമാക്കാൻ പലരും വമ്പൻ താരങ്ങളെയാണ് ലക്ഷ്യംവെച്ചിരിക്കുന്നത്.

ഇതരത്തിലുള്ള ഒരു റിപ്പോർട്ട് പ്രകാരം ചെന്നൈ എഫ്സി മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ പ്രതിരോധ മധ്യനിര താരമായ വിനിത് റായെ സ്വന്തമാകാനുള്ള ചർച്ചക്കൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ മാധ്യമ്മായ ഫുട്ബോൾ എക്സ്പ്രസ്സ്‌ ഇന്ത്യയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

നിലവിൽ ചെന്നൈ എഫ്സിക്കി അനിരുദ്ധ് ഥാപ്പ കൂടുമാറിയത്തോടെ ഒരു പരിചയ സമ്പന്നനായ ഇന്ത്യൻ മധ്യനിര താരത്തിന്റെ അഭാവമുണ്ട്. ആ അഭാവത്തിന് പരിഹാരം കാണാനാണ് ചെന്നൈ നിലവിൽ വിനിത് റായെ സ്വന്തമാക്കാൻ നോക്കുന്നത്.

നിലവിൽ 1.2 കോടിയാണ് താരത്തിന് മാർക്കറ്റ് വാല്യൂ വരുന്നത്. മുംബൈക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡിഷ ക്ലബ്ബുകൾ വേണ്ടിയും താരം ഐഎസ്എലിൽ കളിച്ചിട്ടുണ്ട്. താരം നിലവിലെ സീസണിൽ മുംബൈക്ക് വേണ്ടി ഒമ്പത് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

താരം 2016-17 സീസണിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന് വേണ്ടി പന്ത് തട്ടിയിരുന്നത്. താരത്തിന്റെ ഐഎസ്എൽ അരങ്ങേറ്റവും ബ്ലാസ്റ്റേഴ്സിലൂടെയായിരുന്നു. എന്തിരുന്നാലും വരും ദിവസങ്ങളിൽ താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതായിരിക്കും.

അവസരമില്ല; മുൻ ബ്ലാസ്റ്റേഴ്‌സ് താരം നോർത്ത് ഈസ്റ്റിലേക്ക്

അൽവാരോയെ സ്വന്തമാക്കാൻ ഇന്ത്യ ക്ലബിന്റെ ശ്രമം🔥; ബ്ലാസ്റ്റേഴ്‌സാവുമോ ആ ക്ലബ്‌?? പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ…