കേരള ബ്ലാസ്റ്റേഴ്‌സ് മുൻ താരവും നിലവിൽ എഫ്‌സി ഗോവൻ താരവുമായ സ്പാനിഷ് സ്‌ട്രൈക്കർ എഫ്‌സി ഗോവ വിട്ടു.ബ്ലാസ്റ്റേഴ്സിൽ നിന്ന് ഗോവയിൽ എത്തിയെ താരത്തിന് പ്രതീക്ഷിച്ച പോലെ ഫോം കണ്ടത്താൻ സാധിച്ചില്ല.
“ഇന്ത്യയോട് ഇപ്പോൾ വിടപറയുക്കയാണ് ഈ രാജ്യം എനിക്ക് അത്രമേൽ ഹൃദയസ്പർശമായ ഓർമകളാണ് സമ്മാനിച്ചത് ഇവിടുത്തെ മനുഷ്യരും സംസ്ക്കാരവും എന്നും വേറിട്ടതാണ്.
എന്റെ ആദ്യ ടീമായ കേരള ബ്ലാസ്റ്റേഴ്സും അവസാന ടീമായ എഫ്‌സി ഗോവയും എന്നെ അതിശയിപ്പിച്ചവരാണ്.നമ്മൾ വീണ്ടും കാണും”
എന്ന് പറഞ്ഞാണ് അൽവാരോ വാസ്‌കസ് തന്റെ വിടവാങ്ങൽ പോസ്റ്റിൽ അറിയിച്ചത് ബ്ലാസ്റ്റേഴ്സിലേക്ക് ഒരു മടക്കം ഓരോ ആരാധകനും പ്രതീക്ഷിക്കുന്നുണ്ട്.