ചുരുങ്ങിയ കാലഘട്ടം കൊണ്ട് അർജന്റീന ഫുട്ബോളിന്റെ ചരിത്രത്തിൽ തന്നെ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നിലവിലെ ലയണൽ സ്കാലോണിയുടെ അർജന്റീന ടീമിനെ സഹായിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ഇന്ത്യലെത്തി കഴിഞ്ഞു.
ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ ദേശീയ ടീം കരിയറിലെ അതുല്യമായ നേട്ടങ്ങൾ അർജന്റീനക്കൊപ്പം നേടിയ എമിലിയാനോ മാർട്ടിനസ് തന്നെയാണ് അർജന്റീനയുടെ കിരീടനേട്ടങ്ങളിലെ സൂപ്പർ താരം.
കോപ്പ അമേരിക്കയും ഫൈനലിസിമയും നേടി ലോകകപ്പിൽ കിടിലൻ പ്രകടനവും നടത്തി മികച്ച ഗോൾകീപ്പർക്കുള്ള അവാർഡ് സ്വന്തമാക്കിയ എമിലിയാനോ മാർട്ടിനസ് നിലവിൽ പ്രൊമോഷണൽ ആക്ടിവിറ്റിസിന്റെ ഭാഗമായാണ് കൊൽക്കത്തയിൽ വന്നത്.
സൂപ്പർ താരത്തിന് ഊഷ്മളമായ സ്വീകരണമാണ് കൊൽക്കത്തയിൽ നിന്നും ലഭിച്ചത്, ഇന്ത്യയിലേക്ക് വരുന്നത് താൻ ഏറെ ആഗ്രഹിച്ചതാണെന്നും ഇപ്പോൾ ഇവിടെ വരാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നുമാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞത്.
Also Read — https://aaveshamclub.com/kerala-blasters-arata-izumi-transfer-isl-season-kbfc-news/