in ,

LOVELOVE OMGOMG AngryAngry LOLLOL CryCry

അരാറ്റ ഇസുമി വീണ്ടും ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിവന്നേക്കും, അണിയറയിൽ കിടിലൻ നീക്കങ്ങൾ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ തുടങ്ങാൻ ഒരുങ്ങവേ പുതിയ സീസണിനെ പുതിയ പ്രതീക്ഷകളുമായി വരവേൽക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ സെപ്റ്റംബർ മാസത്തിൽ തുടങ്ങാൻ ഒരുങ്ങവേ പുതിയ സീസണിനെ പുതിയ പ്രതീക്ഷകളുമായി വരവേൽക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾ.

ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ സൈനിങ്ങുകൾ നടത്താനുള്ള ഓട്ടത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ പോലെയുള്ള ക്ലബ്ബുകൾ. അതേസമയം നിലവിൽ വരുന്ന റൂമറുകൾ പ്രകാരം തങ്ങളുടെ മുൻ താരത്തിനെ തിരികെ ടീമിലേക്ക് കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നതായി റൂമർ ഉണ്ട്.

ജപ്പാനിൽ ജനിച്ചുവളർന്ന് പിന്നീട് ഇന്ത്യയിലെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി തന്റെ കരിയറിലെ നിരവധി വർഷങ്ങളോളം പന്ത് തട്ടിയ അരാറ്റ ഇസുമിയെ ടീമിലേക്ക് കൊണ്ടുവരാനാണ് ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്‌ ഉള്ളത്.

ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് വേണ്ടി പന്ത് തട്ടിയിട്ടുള്ള താരം 2017-2018 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെയാണ് പ്രഫഷണൽ ഫുട്ബോളിനോട് വിട പറയുന്നത്. നിലവിൽ 40-വയസുകാരനായ അരാറ്റ ഇസുമി റിലയൻസ് ഫൌണ്ടേഷൻ യങ് ചാമ്പ്‌സിന്റെ പരിശീലകനാണ്.

മുൻ താരത്തിനെ റിസർവ് ടീമിന്റെ പരിശീലകനായോ അല്ലെങ്കിൽ മെയിൻ ടീമിലേക്ക് അസി. പരിശീലകൻ / പരിശീലക സ്റ്റാഫ് എന്ന റോളിലോ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്നത്. ചർച്ചകൾ നടത്തുന്നുണ്ട് എന്ന റൂമർ വരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.

റൊണാൾഡോയുടെ സൗദി ലീഗിൽ കളി മെനയാൻ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും

വേൾഡ് കപ്പിലെ സൂപ്പർ ഹീറോ ഇന്ത്യയിൽ?ആദ്യ വാക്കുകൾ ഇങ്ങനെ?