in , , ,

LOVELOVE

റൊണാൾഡോയുടെ സൗദി ലീഗിൽ കളി മെനയാൻ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകനും

2003-04 സീസണിലും 2005-06 സീസണിലും ഇത്തിഫാക്ക് എഫ്സിയുടെ സഹപരിശീലകൻ കൂടിയായിരുന്നു ഷെറ്റോറി. 2015 ൽ ഈസ്റ്റ് ബംഗാളിലൂടെയാണ് ഷെറ്റോറി ഇന്ത്യൻ ഫുട്ബോളിലേക്ക് കടന്ന് വരുന്നത്. 2018 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ അസിസ്റ്റന്റ് പരിശീലകനായി വീണ്ടും ഇന്ത്യയിലെത്തിയ ഷെറ്റോറി 2018-19 സീസണിൽ നോർത്ത് ഈസ്റ്റിന്റെ മുഖ്യപരിശീലകനായി.

കഴിഞ്ഞ ദിവസമാണ് സൗദി പ്രൊ ലീഗ് ക്ലബായ ഇത്തിഫാക്ക് അവരുടെ പരിശീലകനായി മുൻ ലിവർപൂൾ ഇതിഹാസം സ്റ്റീഫൻ ജെറാർഡിനെ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം നടത്തുമ്പോൾ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ കൂടുതലായും ശ്രദ്ധിച്ചത് ജെറാഡിന് പുറമെ മറ്റൊരാളെയാണ്. മറ്റാരുമല്ല മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി പരിശീലകനായ എൽകോ ഷെറ്റോറിയാണ് ആൾ.

ഇത്തിഫാക്ക് ക്ലബ് അവരുടെ സ്പോർട്ടിങ് ഡയറക്ടറായി നിയമിച്ചത് ഷെറ്റോറിയെയാണ്. 2016 മുതൽ 2017 വരെ ഇത്തിഫാക്ക് ക്ലബ്ബിന്റെ അണ്ടർ 23 ടീമിന്റെ പരിശീലകൻ സീനിയർ ടീമിന്റെ കെയർടേക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് ഷെറ്റോറി. അതിനാൽ തന്നെ ഇപ്പോൾ ക്ലബ്ബിന്റെ ഏറ്റവും സുപ്രധാനമായ സ്പോർട്ടിങ് ഡയറക്ടർ പദവിയിലേക്ക് ക്ലബ് ഷെറ്റോറിയെ നിയമിച്ചിരിക്കുകയാണ്.

2003-04 സീസണിലും 2005-06 സീസണിലും ഇത്തിഫാക്ക് എഫ്സിയുടെ സഹപരിശീലകൻ കൂടിയായിരുന്നു ഷെറ്റോറി. 2015 ൽ ഈസ്റ്റ് ബംഗാളിലൂടെയാണ് ഷെറ്റോറി ഇന്ത്യൻ ഫുട്ബോളിലേക്ക് കടന്ന് വരുന്നത്. 2018 ൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ അസിസ്റ്റന്റ് പരിശീലകനായി വീണ്ടും ഇന്ത്യയിലെത്തിയ ഷെറ്റോറി 2018-19 സീസണിൽ നോർത്ത് ഈസ്റ്റിന്റെ മുഖ്യപരിശീലകനായി.

നോർത്ത് ഈസ്റ്റിന്റെ അവരുടെ ചരിത്രത്തിൽ ആദ്യമായി സെമി ഫൈനലിൽ എത്തിച്ചത് ഷെറ്റോറിയായിരുന്നു. കൂടാതെ ഓങ്‌ബെചെയെ ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് മുന്നിൽ സമ്മാനിക്കുന്നതും അദ്ദേഹമാണ്.

2019-20 സീസണിലാണ് അദ്ദേഹം കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത്. എന്നാൽ ടീം സെമി ഫൈനൽ പ്രവേശനം നേടാത്തതും ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡയറക്ടർ പദവിയിലുണ്ടായ മാറ്റങ്ങളും ഷെറ്റോറി പുറത്തേക്ക് പോകാൻ കാരണമായി.

ബ്ലാസ്റ്റേഴ്‌സിന്റെ വമ്പൻ ഓഫർ നിഷേധിച്ച് സ്പാനിഷ് താരം….

അരാറ്റ ഇസുമി വീണ്ടും ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിവന്നേക്കും, അണിയറയിൽ കിടിലൻ നീക്കങ്ങൾ??