in , , ,

LOVELOVE OMGOMG AngryAngry LOLLOL CryCry

വരുന്നു; വീണ്ടുമൊരു ബ്രസീൽ- അർജന്റീന പോര്

ഫുട്ബോൾ ലോകത്തെ ബദ്ധവൈരികളാണ് ബ്രസീലും അർജന്റീനയും. ഇരുവരും തമ്മിൽ പോരാട്ടം നടക്കുമ്പോൾ പലപ്പോഴും ടെലിവിഷൻ റേറ്റിങ്ങുകളടക്കം വലിയ രീതിയിൽ വർധിക്കാറുണ്ട്.

ഫുട്ബോൾ ലോകത്തെ ബദ്ധവൈരികളാണ് ബ്രസീലും അർജന്റീനയും. ഇരുവരും തമ്മിൽ പോരാട്ടം നടക്കുമ്പോൾ പലപ്പോഴും ടെലിവിഷൻ റേറ്റിങ്ങുകളടക്കം വലിയ രീതിയിൽ വർധിക്കാറുണ്ട്.

ഇരുവരും അവസാനമായി പോരാടിയത് 2021 നവംബർ 16 നാണ്. അന്ന് ഖത്തർ ലോകകപ്പ് യോഗ്യത മത്സരമായിരുന്നു നടന്നത്. ആ മത്സരം സമനിലയിൽ പിരിയുകയും ചെയ്തു.

അതിന് മുമ്പ് ഇരുവരും പോരാടിയത് 2021 ലെ കോപ്പ അമേരിക്കയിലാണ്. അന്ന് ഡി മരിയയുടെ ഗോളിൽ അർജന്റീന കിരീടം ഉയർത്തുകയും ചെയ്തു.

ഇപ്പോഴിതാ 2 വർഷങ്ങൾക്കുമിപ്പുറം ബ്രസീലും അർജന്റീനയും കൊമ്പ് കോർക്കുകയാണ്. 2026 ൽ അമേരിക്കയിൽ നടക്കുന്ന ലോകകപ്പ് യോഗ്യതയ്ക്കുള്ള സൗത്ത് അമേരിക്കൻ കാറ്റഗറിയിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്.

2023 നവംബറിലാണ് സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇനി ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുക. നവംബറിൽ ഏത് ദിവസമായിരിക്കും ഈ മത്സരം നടക്കുക എന്നത് പിന്നീട് പ്രഖ്യാപിക്കും.

സോറ്റിരിയോയ്ക്ക് പകരക്കാരനെ കണ്ടെത്തി ബ്ലാസ്റ്റേഴ്‌സ്

ഞെട്ടിച്ചു കളഞ്ഞു?; സൂപ്പർ വിദേശ താരത്തെ സ്‌ക്വാഡിൽ ഉൾപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ്…