in

LOVELOVE LOLLOL OMGOMG

അർജന്റീന താരം കേരളത്തിലേക്ക്..

ഇറ്റലിയിലെ നാലാംനിര ക്ലബ്ബായ എ.എസ് സാൻകോളംബാനോ കാൽസിയോ ക്ലബ്ബിൽ നിന്നാണ് ഡിഫൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന ഈ അർജന്റീന താരത്തെ മലബാറിയൻസ് കൊണ്ടുവരുന്നത്

ഇന്ത്യൻ ഫുട്ബോൾ ലീഗ് ഭൂപടത്തിൽ ചുരുക്കം കാലം കൊണ്ട് നിരവധി നേട്ടങ്ങൾ വെട്ടിപിടിച്ചു കേരളത്തിന്റെ അഭിമാനമായി മാറിയ ഗോകുലം കേരള എഫ്സിയുടെ തട്ടകത്തിലേക്ക് അർജന്റീനയിൽ നിന്നൊരു മിഡ്‌ഫീൽഡർ വരുന്നു.

യുവാൻ കാർലോസ് നെല്ലർ എന്ന 28 വയസുകാരനെ ഗോകുലം കേരള എഫ്സി സ്വന്തമാക്കിയതയാണ് ഇന്ത്യൻ സ്പോർട്സ് മാധ്യമമായ ഹാഫ്വെ ഫുട്ബോൾ റിപ്പോർട്ട്‌ ചെയ്തത്.

ഇറ്റലിയിലെ നാലാംനിര ക്ലബ്ബായ എ.എസ് സാൻകോളംബാനോ കാൽസിയോ ക്ലബ്ബിൽ നിന്നാണ് ഡിഫൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന ഈ അർജന്റീന താരത്തെ മലബാറിയൻസ് കൊണ്ടുവരുന്നത്.

Halfway football

വരുന്ന സീസണിലേക്ക് വേണ്ടി യുവാൻ കാർലോസ് നെല്ലറിന്റെ സൈനിങ് ഗോകുലം കേരള എഫ്സി പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്‌. കഴിഞ്ഞ 2 ഐ-ലീഗ് സീസണിലും കിരീടം ചൂടിയ ഗോകുലം കേരള എഫ്സി ഹാട്രിക് ഐ-ലീഗ് കിരീട നേട്ടം ലക്ഷ്യമാക്കിയാണ് പുതുസീസണിൽ കുപ്പായമണിയുന്നത്.

ജാഹു മുതൽ ഡയസ് വരെ, ബോംബെക്കാരെ ഭയക്കണം

വീഡിയോ- “ഹബീബി, കമിങ് ടു ദുബായ്..”-മാസ്സ് ഡയലോഗുമായി ഇവാൻ ആശാൻ