in

LOVELOVE LOLLOL CryCry AngryAngry OMGOMG

ജാഹു മുതൽ ഡയസ് വരെ, ബോംബെക്കാരെ ഭയക്കണം

മുന്നേറ്റനിരയിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ജോർഹെ പെരേര ഡയസ് കൂടി ചേരുമ്പോൾ മുംബൈയുടെ വിദേശ താരങ്ങൾ ഒന്നിനൊന്നു മികച്ച കിടിലൻ താരങ്ങളാണെന്ന് പറയാതിരിക്കാൻ വയ്യ, പലരും ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിവ് തെളിയിച്ച താരങ്ങളുമാണ്.

.

നഷ്ടപ്പെട്ടു പോയ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം തിരിച്ചു നേടാൻ ഇത്തവണ ഒരു പിടി സൂപ്പർ താരങ്ങളുമായാണ് മുൻ isl ജേതാക്കളായ മുംബൈ സിറ്റിയുടെ വരവ്. സ്വന്തമാക്കിയ 6 വിദേശ താരങ്ങൾ ഒന്നിനൊന്നു മികച്ചത്.

സാധ്യമായ എല്ലാ നേട്ടങ്ങളും നേടിയെടുക്കാനാണ് സെർജിയോ ലോബേറയെന്ന സ്പാനിഷ് തന്ത്രജ്ഞന് കീഴിൽ മുംബൈ സിറ്റി എഫ്.സി എന്ന ഐലാൻഡേഴ്‌സ് അണിഞ്ഞൊരുങ്ങുന്നത്.

സെന്റർ ബാക്ക് പൊസിഷനുകളിൽ 2 കരുത്തന്മാരായ വിദേശികളെയാണ് അണിനിരത്തുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ചു തെളിഞ്ഞ മുർത്തദാ ഫാളിനൊപ്പം ഇത്തവണ മെൽബൺ സിറ്റിയിൽ നിന്നും കൊണ്ടുവന്ന ഓസ്ട്രേലിയൻ പ്രഫഷണൽ ഫുട്ബോളർ റോസ്റ്റിൻ ഗ്രിഫിത്സ് കൂടി ചേരുമ്പോൾ മുംബൈ പ്രതിരോധം ഭദ്രമാണ്.

ഡിഫൻസിവ് മിഡ്‌ഫീൽഡറായി ISL ലെ പരിചയ സമ്പത്ത് ഏറെയുള്ള മൊറൊക്കൻ താരം അഹ്മ്മദ് ജാഹു. അറ്റാക്കിങ് മിഡ്‌ഫീൽഡറായി 2 കിടിലൻ താരങ്ങൾ തന്നെയാണുള്ളത്. സ്പാനിഷ് താരം ആൽബർടോ നോഗേരയും, സ്കോട്ടിഷ് പ്ലേമേക്കർ ഗ്രേഗ് സ്റ്റിവർട്ട് എന്നിവർ അണിനിരന്നാൽ ഏതൊരു പ്രതിരോധവും ഇവർക്ക് മുന്നിൽ തകർന്ന് തരിപ്പണമാകും.

മുന്നേറ്റനിരയിൽ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ജോർഹെ പെരേര ഡയസ് കൂടി ചേരുമ്പോൾ മുംബൈയുടെ വിദേശ താരങ്ങൾ ഒന്നിനൊന്നു മികച്ച കിടിലൻ താരങ്ങളാണെന്ന് പറയാതിരിക്കാൻ വയ്യ, പലരും ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിവ് തെളിയിച്ച താരങ്ങളുമാണ്.

ISL ൽ സാംബാ നൃത്തമാടാൻ അവൻ വരുന്നു..

അർജന്റീന താരം കേരളത്തിലേക്ക്..