in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

എല്ലാവരും അവസാന കിക്കെടുത്ത ലൗതരോ മാർട്ടിനസിന് പിന്നാലെ പോയപ്പോൾ മെസ്സി ആദ്യം ഓടിയെത്തിയത് എമിലിയാനോയുടെ അടുത്തേക്ക്; വീഡിയോ കാണാം

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ് കടമ്പയും മറിക്കടന്ന്ക്കൊണ്ട് ലയണൽ മെസ്സിയുടെ അർജന്റീന സെമിയിൽ പ്രവേശിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ ഷൂട്ടൗട്ടിൽ തകർത്തു കൊണ്ടാണ് മെസ്സിപ്പട സെമിഫൈനലിലെത്തിയിരിക്കുന്നത്. മത്സരത്തിന്റെ റെഗുലർ ടൈമിൽ 2-2 എന്ന സ്കോർ ലൈനിൽ മത്സരം അവസാനിച്ചതോടുകൂടിയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് പോയത്.

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ് കടമ്പയും മറിക്കടന്ന്ക്കൊണ്ട് ലയണൽ മെസ്സിയുടെ അർജന്റീന സെമിയിൽ പ്രവേശിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെ ഷൂട്ടൗട്ടിൽ തകർത്തു കൊണ്ടാണ് മെസ്സിപ്പട സെമിഫൈനലിലെത്തിയിരിക്കുന്നത്. മത്സരത്തിന്റെ റെഗുലർ ടൈമിൽ 2-2 എന്ന സ്കോർ ലൈനിൽ മത്സരം അവസാനിച്ചതോടുകൂടിയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് പോയത്.

ഷൂട്ടൗട്ടിൽ 4-3 എന്ന മാർജിനിലായിരുന്നു അർജന്റീനയുടെ വിജയം. ഷൂട്ടൗട്ടിൽ താരമായത് അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസാണ്. പോളണ്ടിന്റെ രണ്ട് കിക്കുകൾ തടഞ്ഞിട്ടാണ് മാർട്ടിനസ് രക്ഷകനായത്.

ഈ മത്സരത്തിനു ശേഷമുള്ള അർജന്റീനയുടെ സെലബ്രേഷനിൽ മെസ്സി നടത്തിയ ഒരു കാര്യമാണ് ഇപ്പോൾ ഫുഡ്ബോൾ ലോകത്ത് കൈയ്യടി നേടുന്നത്. ഷൂട്ടൗട്ടിൽ 4 അർജന്റീനിയൻ താരങ്ങൾ കിക്ക് കൃത്യമായി വലയിലെത്തിച്ചപ്പോൾ 3 പേരാണ് ഡച്ച് നിരയിൽ നിന്നും ലക്ഷ്യം കണ്ടത്. അർജന്റീനയ്ക്ക് വേണ്ടി നാലാമത്തെ കിക്കെടുത്ത എൻസോ ഫെർണാണ്ടസിന് മാത്രമാണ് അന്റജീന നിരയിൽ പിഴച്ചത്. ഇതോടെ അഞ്ചാമത് കിക്കെടുത്ത ലൗതാരോ മാർട്ടിനസ് അഞ്ചാമത്തെ കിക്ക് വലയിലെത്തിച്ചുകൊണ്ട് അർജന്റീനയുടെ വിജയം ഉറപ്പാക്കുകയും ചെയ്തു.

ലൗതരോ മാർട്ടിനസിന്റെ കിക്കോടു കൂടിയാണ് അർജന്റീന വിജയം ഉറപ്പാക്കിയത്. ഇതോടുകൂടി എല്ലാവരും കിക്കെടുത്ത മാർട്ടിനസിന്റെ അടുത്തു പോയപ്പോൾ മെസ്സി പോയത് മാർട്ടിനസിനടുത്തല്ല.മറിച്ച് ഹോളണ്ടിന്റെ 2 കിക്കുകൾ തടഞ്ഞു നിർത്തിയ അർജന്റീനിയൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനടുത്താണ് പോയത്. ബാക്കിയെല്ലാ താരങ്ങളും ലൗതാരോ മാർട്ടിനസിനു പുറകേ പോയപ്പോഴാണ് മെസ്സി എമിലിയാനോ മാർട്ടിനസിന്റെ അടുത്ത് പോയത്. ഐറ്റത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.

ക്വാർട്ടറിൽ ഡച്ച് പടയെ പരാജയപ്പെടുത്തിയ അർജന്റീയ്ക്ക് സെമിയിൽ ക്രൊയേഷ്യയാണ് എതിരാളികൾ. ഇന്നലെ ബ്രസീലിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.

സൂപ്പർ താരം ഇന്നും ഇറങ്ങില്ല; ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുമ്പ് ടീം അപ്‌ഡേറ്റുമായി ടിറ്റെ

റൊണാള്‍ഡോ ടീം വിടുമെന്ന് ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്‌; പ്രതികരണവുമായി പോർച്ചുഗൽ….