കേരളത്തിലെ ഫുട്ബോൾ മേഖലയോടും കായിക മേഖലയോടും ഇവിടെയുള്ള രാഷ്ട്രീയപാർട്ടികൾ കാണിക്കുന്ന അനീതിയോട് ചങ്കൂറ്റത്തോടെ തിരിച്ചടിച്ച് ഇന്ത്യൻ ഫുട്ബോൾ ടീമിലെ മലപ്പുറംകാരൻ ആഷിക് കുരുണിയൻ.
സാഫ് ചാമ്പ്യൻഷിപ് കിരീടം നേടിയതിന് ശേഷം സംസാരിക്കുമ്പോൾ കേരളത്തിലെ മോശം അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു ആഷിക് കുരുണിയൻ. ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്ന തന്നെ പോലെയുള്ള പ്രഫഷണൽ ഫുട്ബോൾ താരങ്ങൾക്ക് പരിശീലനം നടത്താൻ പോലും ഒരു മൈതാനം പോലും കേരളത്തിലും മലപ്പുറത്തും ഇല്ലെന്ന് ആഷിക് പറഞ്ഞു.
മെസ്സിയെയും അർജന്റീനയെയും കൊണ്ടുവരുമെന്ന് തള്ളിമറിക്കുന്ന കായികമന്ത്രി വി അബ്ദുറഹ്മാൻ ആദ്യം ഇവിടെ ഫുട്ബോളും സ്പോർട്സും വളരാനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കട്ടെയെന്നാണ് ആഷിക് പറഞ്ഞത്.
കേരളത്തിലെ സ്പോർട്സ് ഹോസ്റ്റലുകളിൽ നല്ല ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന പരാതികൾ തുടർച്ചയായി കാലങ്ങളായി വരുമ്പോൾ പോലും അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാത്ത ഇവിടെയുള്ള രാഷ്ട്രീയ നേതാകളാണ് ഇപ്പോൾ 40കോടി കൊടുത്ത് അർജന്റീന ടീമിനെ കൊണ്ടുവരുമെന്ന് പറയുന്നത്.
അഞ്ച് വർഷത്തിലൊരിക്കൽ വോട്ടിനു വേണ്ടി ജനങ്ങളുടെ വീട് കയറി ഇറങ്ങുന്നവർ ജനങ്ങൾ നൽകുന്ന ജങ്ങളുടെ ക്യാഷ് കൊണ്ട് ഇവിടെ അഴിമതി നടത്തുകയല്ലാതെ ഒരു പുരോഗമനവും വരുന്നില്ല. ആദ്യം ഇവിടെ അടിസ്ഥാനസൗകര്യങ്ങൾ വരട്ടെ, എന്നിട്ട് മതി മെസ്സിയും റൊണാൾഡോയും വരുന്ന കാര്യങ്ങൾ സംസാരിക്കാൻ എന്നാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ പറയുന്നത്.