2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച താരമാണ് കരൺജീത് സിങ്. അന്ന് ടീമിന്റെ ഒന്നാം ചോയ്സ് ഗോൾ കീപ്പറായ അൽബിനോ ഗോമസിന് പരിക്കേറ്റതോടെയാണ് താരത്തിന് പകരക്കാരനായി കരൺജീത്ത് സിങ്നെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാകുന്നത്.ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയ മത്സര പരിചയമുള്ള താരം കൂടിയാണ് കരൺജീത് സിങ്.
ഈ സീസണിലും താരം കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ട്. ഇത് ബ്ലാസ്റ്റേഴ്‌സിനോടോ പ്പമുള്ള അദ്ദേഹതിന്റെ മൂന്നാമത്തെ സീസണാണ്.
പക്ഷേ ബ്ലാസ്റ്റേഴ്‌സ്ന് വേണ്ടി മൂന്നാം സീസണിലേക്കും കരൺ ജിത്ത് കടക്കുമ്പോൾ താരം ഇത് വരെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചത് ആകെ രണ്ട് മത്സരങ്ങൾ മാത്രമാണ്. അതും കഴിഞ്ഞ സീസണിൽ പ്രഭ്സുഖൻ സിങ് ഗില്ലിന് പരിക്കേറ്റപ്പോൾ മാത്രമാണ് കരൺജീത് സിങ്ങിന് ബ്ലാസ്റ്റേഴ്‌സിൽ അവസരം ലഭിച്ചത്.
ഐ എസ് എല്ലിൽ വലിയ മത്സര പരിചയമുള്ള താരത്തിന് ഈ സീസണിലെങ്കിലും ബ്ലാസ്റ്റേഴ്‌സ് കാര്യമായ അവസരം കൊടുക്കണമെന്നുള്ള ആവശ്യം ആരാധകർ ഉയർത്തുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ബംഗ്ളൂരു എഫ് സി യിൽ നിന്ന് ലാറ ശർമ്മയെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ചിരുന്നു. കൂടാതെ സച്ചിൻ സുരേഷും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ കീപ്പർ പട്ടികയിലുണ്ട്.
എന്നാൽ ഇരുവരേക്കാളും കൂടുതൽ മത്സര പരിചയം കരൺജിത്ത് സിംങിനുണ്ട് എന്നും അതിനാൽ താരത്തിന് ഇത്തവണ കൂടുതൽ അവസരം നൽകണം എന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കൂടാതെ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ഗോൾ കീപ്പറായ സച്ചിൻ സുരേഷ് ഡ്യുറണ്ട് കപ്പിലടക്കം മോശം പ്രകടനം പുറത്തെടുക്കുന്ന സാഹചര്യത്തിൽ സച്ചിൻ സുരേഷിനു കൊടുക്കുന്നതിനേക്കാൾ കൂടുതൽ അവസരമെങ്കിലും കരൺജീതിന് കൊടുക്കണമെന്ന ആവശ്യം ആരാധകർ ഉയർത്തുന്നുണ്ട്.