ഇത്തവണ ഐഎസ്എൽ ക്ലബ്ബുകളെ അടക്കം ഞെട്ടിപ്പിക്കുന്ന സൈനിങ് നടത്തിയിരിക്കുകയാണ് ഐ ലീഗിലെ പുതുമുഖക്കാരായ ഇന്റർ കാശി. മാസങ്ങൾക്കു മുമ്പ് മാത്രം രൂപീകരിച്ച ഈ ക്ലബ് ഇപ്പോൾ വലിയൊരു നീക്കം നടത്തിയിരിക്കുകയാണ്.
സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമിൽ നിന്നുള്ള ഫ്രാൻ ഗോമസ് എന്ന 19 കാരനെയാണ് ഇന്റർ കാശി ടീമിൽ എത്തിച്ചിരിക്കുന്നത്. ഒരു വർഷത്തെ ലോൺ ഡീലിലാണ് താരത്തെ ഇന്റർ കാശി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്.
ഇന്റർ കാശിക്ക് അത്ലറ്റിക്കോ മാഡ്രിഡിന്റെ സഹകരണം കൂടിയുണ്ട് എന്നതിനാലാണ് ഈ ഡീൽ നടന്നത്.
19 വയസ്സ് മാത്രം പ്രായമുള്ള ഫ്രാൻ സ്പാനിഷ് അണ്ടർ 16 ടീമിനായും കളിച്ചിട്ടുണ്ട്. 2025 വരെയാണ് താരത്തിന് അറ്റ്ലറ്റിക്കോ മാഡ്രിഡ് ബി ടീമിൽ കരാറുള്ളത്.
അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയും വിങ്ങറായും കളിക്കാൻ കെൽപ്പുള്ള താരമാണ് ഫ്രാൻ. കേവലം 19 വയസ്സ് മാത്രം പ്രായമുള്ള ഒരു താരം ഇന്ത്യൻ ക്ലബ്ബിൽ എത്തുമ്പോൾ അത് കൂടുതൽ യുവ വിദേശ താരങ്ങളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.