in ,

ട്രാൻസ്ഫർ ജാലകം അടച്ചാലും നോ പ്രോബ്ലം?പുതിയ സൈനിങ് നടത്താനുള്ള അവസരമുണ്ട്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ തങ്ങളുടെ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്കുള്ള സൈനിങ്ങുകൾ പൂർത്തിയാക്കിയത്.

എന്നാൽ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് മാസത്തോടെ അവസാനിച്ചതിനാൽ ഇനി ക്ലബ്ബുകൾക്ക് പുതിയ താരങ്ങളെ സൈൻ ചെയ്യാനാകുമോ എന്ന് ആരാധകർക്ക് സംശയമുണ്ട്. സമ്മർ ട്രാൻസ്ഫർ വിൻഡോ ഓഗസ്റ്റ് 31ന് അവസാനിച്ചെങ്കിലും ടീമുകൾക്ക് പുതിയ താരങ്ങളെ സൈൻ ചെയ്യാനാവും എന്നാണ് ഉത്തരം.

ഏതൊരു താരത്തിനെയും ട്രാൻസ്ഫർ വിൻഡോയിലൂടെ സൈൻ ചെയ്യാൻ ടീമുകൾക്ക് കഴിയും. എന്നാൽ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു കഴിഞ്ഞാൽ പിന്നെ ഫ്രീ ഏജന്റായി നിൽക്കുന്ന താരങ്ങളെ ഫ്രീ ട്രാൻസ്ഫറിലൂടെ മാത്രമാണ് ടീമുകൾക്ക് സ്വന്തമാക്കാൻ കഴിയുക.

ചുരുക്കിപ്പറഞ്ഞാൽ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ടീമുമായി കരാറിലുള്ള താരത്തിനെ സൈൻ ചെയ്യുക അസാധ്യമാണ്. അതിനാൽതന്നെ ഫ്രീ ഏജന്റ് ആയി നിൽക്കുന്ന താരങ്ങളെ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചു കഴിഞ്ഞാലും ടീമുകൾക്ക് സൈനിങ് നടത്താനാവും. സമ്മർ ട്രാൻസ്ഫർ വിൻഡോ അവസാനിച്ചെങ്കിലും സീസണിന് പകുതിയിൽ വെച്ച് ജനുവരിയിൽ വിന്റർ ട്രാൻസ്ഫർ വിൻഡോ ഓപ്പൺ ആകും.

അത്ലറ്റിക്കോ മാഡ്രിഡിന്റെ 19 കാരൻ ഇന്ത്യയിൽ പന്ത് തട്ടാനെത്തുന്നു;ഇന്ത്യൻ ഫുട്ബോളിന്റെ തലവര മാറുന്ന സൈനിങ്

മുന്നേറ്റ നിര ഭരിക്കാൻ സൂപ്പർ താരം കൊച്ചിയിലെത്തി?; ആകാംക്ഷയോടെ ആരാധകർ…