in ,

LOVELOVE LOLLOL CryCry AngryAngry OMGOMG

വീണ്ടും ട്വിസ്റ്റ്‌?ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ ട്രാൻസ്ഫറിൽ സന്തോഷവാർത്ത??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ തങ്ങളുടെ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്കുള്ള സൈനിങ്ങുകൾ പൂർത്തിയാക്കിയത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ തങ്ങളുടെ ടീമിലേക്ക് എത്തിച്ചിട്ടുണ്ട്. ട്രാൻസ്ഫർ വിൻഡോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണിലേക്കുള്ള സൈനിങ്ങുകൾ പൂർത്തിയാക്കിയത്.

അതേസമയം ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഇന്ത്യൻ സൂപ്പർ താരമായ
ബിദ്യാസാഗർ സിംഗ് മറ്റൊരു ക്ലബ്ബിലേക്ക് ലോണടിസ്ഥാനത്തിൽ പോയേക്കുമെന്ന് ശക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ പുതുമുഖക്കാരായ പഞ്ചാബ് എഫ്സി ആയിരുന്നു ബിദ്യാസാഗർ സിംഗിന് വേണ്ടി രംഗത്തുവന്നത്.

താരവുമായി പഞ്ചാബ് എഫ്സി വാക്കാലുള്ള കരാറിൽ എത്തിയെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി കരാറിൽ എത്താൻ പഞ്ചാബ് എഫ്സിക്ക് കഴിഞ്ഞില്ല. 25കാരനായ ബിദ്യാസാഗർ സിംഗ് പഞ്ചാബിലേക്ക് കൂടുമാറാൻ സമ്മതം നൽകിയെങ്കിലും മാതൃക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ഒരു കരാർ ഉണ്ടാക്കാൻ പഞ്ചാബിന് കഴിയാത്തതിനാൽ ബിദ്യസാഗർ സിങ്ങിന്റെ ട്രാൻസ്ഫർ തകർന്നു.

അതിനാൽ തന്നെ ഇന്ത്യൻ മുന്നേറ്റ നിര താരം ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും ലോണടിസ്ഥാനത്തിൽ മറ്റു ക്ലബ്ബുകളിലേക്ക് കൂടുമാറിയ നാല് താരങ്ങളുടെ പേരുകൾ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പുറത്തുവിട്ടെങ്കിലും ബിദ്യസാഗർ സിങ്ങിന്റെ പേര് അതിൽ ഇല്ലായിരുന്നു. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനോടൊപ്പം താരം തുടരും.

ഒറ്റയടിക്ക് നാല് താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ നിന്നും മറ്റു ടീമുകളിലേക്ക് കൂടുമാറി??

അത്ലറ്റിക്കോ മാഡ്രിഡിന്റെ 19 കാരൻ ഇന്ത്യയിൽ പന്ത് തട്ടാനെത്തുന്നു;ഇന്ത്യൻ ഫുട്ബോളിന്റെ തലവര മാറുന്ന സൈനിങ്