സൂപ്പർ താരം ലയണൽ മെസ്സിയെ പിശാചിന്റെ മുഖമുള്ള കുള്ളനെന്ന് വിളിച്ച് അധിക്ഷേപിക്കുന്ന ഓഡിയോ ലീക്കായി. മെക്സിക്കൻ ക്ലബായ മോന്ററി പരിശീലകൻ നിക്കോ സാഞ്ചസിന്റെ ഓഡിയോയാണ് അമേരിക്കൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ കോൺക്കാകാഫ് മത്സരത്തിൽ മെസ്സിയുടെ ഇന്റർ മിയാമിയും മെക്സിക്കൻ ക്ലബ് മോന്ററിയും തമ്മിൽ മത്സരമുണ്ടായിരുന്നു. പരിക്ക് കാരണം മെസ്സി കളിക്കാത്ത ഇ മത്സരത്തിൽ മിയാമി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോന്ററിയുമായി പരാജയപ്പെട്ടിരുന്നു.
ഈ മത്സരത്തിന് ശേഷം മെസ്സി മോന്ററി ടീമിന്റെ ഡ്രസിങ് റൂമിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതായി റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. മെസ്സിയുമായി പ്രശ്‍നമുണ്ടായ ഈ സമയത്താണ് മോന്ററി പരിശീലകൻ നിക്കോ സാഞ്ചസ് മെസ്സിക്കെതിരെ പ്രതികരിച്ചത്. അതിന്റെ ഓഡിയോയാണ് ഇപ്പോൾ അമേരിക്കൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
‘ആ കുള്ളന് ഭ്രാന്താണ്, ചെകുത്താന്റെ മുഖമാണ് അവന്, മെസ്സി മുഷ്ടി ചുരുട്ടി താൻ ആരാണെന്നും എന്താണ് തന്റെ വിചാരമെന്നും എന്നോട് ചോദിച്ചു. മിയാമി പരിശീലകൻ ടാറ്റ മാർട്ടീനോയുടെ മുന്നിൽ നിന്നാണ് ഈ സംഭവം നടക്കുന്നത്. ഇതിന്റെ വീഡിയോകളൊക്കെ ഇന്റർ മിയാമി ഡിലീറ്റ് ചെയ്തിട്ടുണ്ടാവും. കാരണം അത്രയ്ക്കും മോശമായാണ് അവർ പെരുമാറിയതെന്നും നിക്കോ സാഞ്ചസ് ഈ ഓഡിയോയിൽ പറയുന്നു.
എന്തായാലും മെസ്സിക്കെതിരെ ഗുരുതര ആരോപണമാണ് നിക്കോ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നാലേ ഇതിന്റെ നിജസ്ഥിതി മനസിലാക്കാൻ സാധിക്കുകയുള്ളു..