in , , ,

LOVELOVE LOLLOL

പച്ചത്തെറി; ഗാലറിയിൽ നിന്നും സുനിൽ ഛേത്രിയ്ക്ക് കേട്ടാലറയ്ക്കുന്ന പച്ചത്തെറി; വീഡിയോ കാണാം

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്ന് ആരംഭിച്ച പരിഹാസങ്ങൾ ഛേത്രിക്ക് മുന്നിൽ അവസാനിക്കുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഈസ്റ്റ് ബംഗാൾ ആരാധകരും ഛേത്രിയെ പച്ചത്തെറി വിളിക്കുകയുണ്ടായി.

ഒരു കാലത്ത് ഇന്ത്യൻ ഫുട്ബാളിൽ എല്ലാവരും ഏറെ ബഹുമാനപൂർവ്വം കണ്ടിരുന്ന വ്യക്തിയായിരുന്നു സുനിൽ ഛേത്രി. എന്നാൽ ഇപ്പോൾ ഛേത്രിയുടെ അവസ്ഥ അതല്ല, ഒരു പാട് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഛേത്രി വിധേയനാവുന്നുണ്ട്.

കഴിഞ്ഞ സീസണിലെ പ്ലേ ഓഫിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ വിവാദ ഫ്രീ കിക്ക് ഗോളാണ് ഛേത്രിയുടെ മൂല്യമിടിയാൻ കാരണം. അന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകർ മാത്രമല്ല, മറ്റു ചില ആരാധകരും സുനിൽ ഛേത്രിയുടെ വിവാദ ഗോളിനെതിരെ രംഗത്ത് വന്നിരുന്നു.

എന്തായാലും കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്ന് ആരംഭിച്ച പരിഹാസങ്ങൾ ഛേത്രിക്ക് മുന്നിൽ അവസാനിക്കുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഈസ്റ്റ് ബംഗാൾ ആരാധകരും ഛേത്രിയെ പച്ചത്തെറി വിളിക്കുകയുണ്ടായി.

ഈസ്റ്റ് ബംഗാളിനോടാനായിരുന്നു ബെംഗളുരുവിന്റെ അവസാന മത്സരം. ഈ മത്സരത്തിൽ ബെംഗളൂരു പരാജയപ്പെടുകയും പ്ലേ ഓഫ് യോഗ്യത ലഭിക്കാതെ പുറത്താവുകയും ചെയ്തിരിന്നു. ബംഗാളിന്റെ തട്ടകത്തിൽ നടന്ന ഈ മത്സരത്തിലാണ് ഛേത്രിക്കെതിരെ ഒരുകൂട്ടം ബംഗാൾ ആരാധകർ പച്ചത്തെറി മുഴക്കിയത്.ഫക്ക് ഓഫ് ചേത്രി എന്നാണ് ഒരു കൂട്ടം ഈസ്റ്റ് ബംഗാൾ ഫാൻസ് ചാന്റ് ചെയ്തത്.

ഈസ്റ്റ് ബംഗാളിന്റെ ബദ്ധവൈരികളായ മോഹൻ ബഗാന് വേണ്ടി നേരത്തേ ഛേത്രി കളിച്ചിരുന്നു. ഇതും ഛേത്രിക്കെതിരെ ഒരു വിഭാഗം ബംഗാൾ ആരാധകർ ചാന്റ് മുഴക്കാൻ കാരണമായിട്ടുണ്ട്. അതിനാൽ സംഭവത്തിൽ ചാന്റ്റ് മുഴക്കിയ ആരാധകർക്കെതിരെ മോഹൻ ബഗാൻ ആരാധകക്കൂട്ടവും രംഗത്ത് വന്നിരുന്നു.

പ്ലേ ഓഫ്‌ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്ത താരങ്ങൾ ഇവരൊക്കെ🔥; പരിക്ക് മാറി സൂപ്പർ താരങ്ങളും തിരിച്ചെത്തുന്നു…

പിശാചിന്റെ മുഖമുള്ള കുള്ളൻ; മെസ്സിക്കെതിരെയുള്ള ഓഡിയോ ലീക്കായി; അമേരിക്കയിൽ പുതിയ വിവാദം; ഓഡിയോ കേൾക്കാം