in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പ്ലേ ഓഫ്‌ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്ത താരങ്ങൾ ഇവരൊക്കെ🔥; പരിക്ക് മാറി സൂപ്പർ താരങ്ങളും തിരിച്ചെത്തുന്നു…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺന്റെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിൽ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ, എഫ്സി ഗോവ, ഒഡിഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എന്നി ടീമുകൾ പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി ഒരു ടീമിനും കൂടിയാണ് പ്ലേ ഓഫിലേക്ക് യോഗ്യത ലഭിക്കുക.

ബ്ലാസ്റ്റേഴ്‌സ് യോഗ്യത ഉറപ്പിച്ചത്തോടെ ഒട്ടേറെ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സംശയമാണ് ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആരൊക്കെയായിരിക്കും പ്ലേ ഓഫ്‌ കളിക്കാൻ ഉണ്ടാക്കുക എന്നത്. അതുകൊണ്ട് തന്നെ നിലവിൽ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്തിരിക്കുന്ന താരങ്ങൾ ആരൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒഫീഷ്യൽ ആപ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്തിരിക്കുന്ന താരങ്ങൾ ഇവരൊക്കെയാണ്. ഗോൾകീപ്പർമാർ: കരൺജിത് സിംഗ്, ലാറ ശർമ്മ, മുഹമ്മദ് അർബാസ്, മുഹമ്മദ് ജസീൻ.

ഡിഫൻഡർമാർ: പ്രബീർ ദാസ്, പ്രീതം കോട്ടാൽ, ഐബൻഭ ദോഹ്‌ലിംഗ്, നവോച്ച സിംഗ്, ഹോർമിപാം, സന്ദീപ് സിംഗ്, മാർക്കോ ലെസ്‌കോവിച്ച്, മിലോസ് ഡ്രിൻസിച്ച്, അരിത്ര ദാസ്. മിഡ്ഫീൽഡർമാർ: ഡാനിഷ് ഫാറൂഖ്, ജീക്‌സൺ സിംഗ്, സൗരവ് മണ്ഡല്, വിബിൻ മോഹനൻ, മുഹമ്മദ് അസ്ഹർ, മുഹമ്മദ് ഐമെൻ, യോഹെൻബ മെയ്റ്റെ സുഖം, ഫ്രെഡി ലല്ലാവ്മ, അഡ്രിയാൻ ലൂണ, കോറൂ സിംഗ്.

മുന്നേറ്റക്കാർ: നിഹാൽ സുധീഷ്, രാഹുൽ കെപി, ഇഷാൻ പണ്ഡിത, ദിമിട്രിയോസ് ഡയമൻ്റകോസ്, ഡെയ്‌സുകെ സകായ്, ഫെഡോർ സെർണിച്ച്. എന്തിരുന്നാലും പരിക്ക് മാറി ബ്ലാസ്റ്റേഴ്‌സിന്റെ ലൂണയും ഐബൻഭയും സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇരുവരുടെ തിരിച്ചുവരവിൽ വമ്പൻ പ്രതിക്ഷയിലാണ് ആരാധകരുള്ളത്.

സാമ്പത്തിക പ്രതിസന്ധി; യുവതാരത്തെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; സ്വന്തമാക്കാൻ 3 ക്ലബ്ബുകൾ രംഗത്ത്

പച്ചത്തെറി; ഗാലറിയിൽ നിന്നും സുനിൽ ഛേത്രിയ്ക്ക് കേട്ടാലറയ്ക്കുന്ന പച്ചത്തെറി; വീഡിയോ കാണാം