in , , ,

CryCry OMGOMG LOVELOVE AngryAngry LOLLOL

സാമ്പത്തിക പ്രതിസന്ധി; യുവതാരത്തെ വിൽക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; സ്വന്തമാക്കാൻ 3 ക്ലബ്ബുകൾ രംഗത്ത്

കേരളാ ബ്ലാസ്റ്റേഴ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ പ്രതിസന്ധി മറികടക്കാൻ ഒരു യുവതാരത്തെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതുമായി റിപ്പോർട്ട്. കൊല്കത്തൻ മാധ്യമ പ്രവർത്തക ജ്യോതിർമൊയ് ചാദ്ധോപദ്യയ്യാണ് ഇക്കാര്യം തന്റെ എക്സ് അക്കൗണ്ടിൽ പങ്ക് വെച്ചിരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ പ്രതിസന്ധി മറികടക്കാൻ ഒരു യുവതാരത്തെ വിൽക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നതുമായി റിപ്പോർട്ട്. കൊല്കത്തൻ മാധ്യമ പ്രവർത്തക ജ്യോതിർമൊയ് ചാദ്ധോപദ്യയ്യാണ് ഇക്കാര്യം തന്റെ എക്സ് അക്കൗണ്ടിൽ പങ്ക് വെച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ബ്ലാസ്റ്റേഴ്സിന് ഒരു ഉയർന്ന ട്രാൻഫർ ഫീ ആവശ്യമാണ്. അതിനാൽ കേരളാ ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ഒരു ആഭ്യന്തര യുവതാരത്തെ ട്രാൻസ്ഫർ വിൻഡോയിൽ വിൽക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എഫ്സി ഗോവ, ചെന്നൈയിൻ എഫ്സി, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ടീമുകൾ താരത്തെ സ്വന്തമാക്കാൻ ബ്ലാസ്‌റ്റേഴ്‌സിനെ സമീപിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ബ്ലാസ്റ്റേഴ്‌സ് ഉദ്ദേശിക്കുന്ന ട്രാൻസ്ഫർ ഫീ ലഭിച്ചില്ല എങ്കിൽ താരത്തെ വിൽക്കാനുള്ള നീക്കത്തിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് പിന്നോട്ട് പോവുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ഏതാണ് ആ യുവതാരം എന്ന കാര്യം ട്വീറ്റിൽ വ്യക്തമാക്കിയിട്ടില്ല. അതിനാൽ ഈ ട്വീറ്റുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ അഭ്യൂഹങ്ങളും ശക്തമാണ്.

നിലവിൽ സീസണിൽ മോശം ഫോമിൽ കളിക്കുകയും, ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറിൽ ഒപ്പിടാൻ വിസമ്മതിക്കുകയും ചെയ്ത രാഹുൽ കെപിയായിരിക്കാം ഈ താരമെന്നും അഭ്യൂഹമുണ്ട്. രാഹുൽ തന്നെയാവാനാണ് കൂടുതൽ സാധ്യതയും.

അതെ സമയം, മലയാളി താരം വിബിൻ മോഹൻ, അസ്ഹർ, ഐമൻ എന്നിവരുടെ പേരും റൂമറുകളിലുണ്ട്. സീസൺ അവസാനത്തിൽ ഈ നീക്കത്തെ പറ്റിയുള്ള വ്യക്തമായ വിവരങ്ങൾ മനസിലാക്കാൻ സാധിക്കും.

രാഹുലിന്റെ ഭാവി എന്ത്..?രാഹുൽ ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് വിടുമോ

പ്ലേ ഓഫ്‌ കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് രജിസ്റ്റർ ചെയ്ത താരങ്ങൾ ഇവരൊക്കെ🔥; പരിക്ക് മാറി സൂപ്പർ താരങ്ങളും തിരിച്ചെത്തുന്നു…