in

പ്രീ സീസണിൽ ബാഴ്സലോണയ്ക്ക് ആദ്യത്തെ പരാജയം

Barcelona Pre Season against Salzburg

പ്രീ സീസൺ പര്യടനത്തിൽ ഇതുവരെ തുടർ വിജയങ്ങൾ മാത്രം അനുഭവിച്ചു വന്ന ബാഴ്സലോണയ്ക്ക് ഇപ്പോൾ കാലിടറിയിരിക്കുകയാണ്. ആദ്യ പ്രീ സീസൺ തോൽവിയുമായി ആണ് ഇന്ന് ബാഴ്‌സലോണക്ക് കളത്തിൽ നിന്നു കയറേണ്ടി വന്നത്.

തുടർ ജയങ്ങളുമായി RB സാൽസ്ബർഗി നെ നേരിടാനിറങ്ങിയ ബാർസലോണക്ക് തോൽവിയുടെ കയ്പുനീർ കുടിക്കേണ്ടി വരുമെന്ന് ആരും കരുതിയിരുന്നില്ല.

അവധി ആഘോഷത്തിനുള്ള മെസ്സിയും ഒളിമ്പിക്സ് സ്വർണപ്പോരാട്ടത്തിലേക്ക് കുതിക്കുന്ന പെഡ്രിയും ടീമിനൊപ്പം ചേർന്നില്ലെങ്കിലും ഗ്രീസ്‌മാനും, ഫ്രങ്കി ഡി ജൊങ്ങും, സെർജിനോ ഡെസ്റ്റും, ജോർഡി ആൽബയും പിന്നെ സാക്ഷാൽ സെർജിയോ ബുസ്കെറ്റ്സും അണിനിരന്ന ബാഴ്‌സലോണ താരസമ്പന്നതയിൽ ഒട്ടും കുറവല്ലായിരുന്നു.

Barcelona preseason against Salzburg

പതിയെ തുടങ്ങിയ സാൽസ്ബർഗ് ലൂക്ക സൂസിക് തൊടുത്ത ലോങ്ങ് റേഞ്ച് ആദ്യ പകുതിയിൽ തന്നെ ബാഴ്‌സലോണ വല തുളച്ചു തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിരുന്നു. ബാഴ്‌സലോണ ആകട്ടെ മറു വശത്തു സമനിലക്കായി കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ പലപ്പോഴും സാൽസ്ബർഗ് പ്രതിരോധ താരങ്ങൾ ബാഴ്‌സലോണ മുന്നേറ്റങ്ങളെ തടഞ്ഞു കാറ്റലോണിയൻ ക്യാമ്പിന് നിരാശ സമ്മാനിച്ചു കൊണ്ടിരുന്നു.

ലയണൽ മെസ്സിയെ പറ്റി ആർക്കുമറിയാത്ത ഏഴ് കൗതുക രഹസ്യങ്ങൾ

2.7 ബില്യൺ പൗണ്ടിന്റെ കൂറ്റൻ കരാറിൽ ബാഴ്സലോണയുടെ പ്രശ്നങ്ങൾ അവസാനിച്ചു, രജിസ്ട്രേഷൻ നടപടികളുമായി ഇനി ക്ലബ്ബിന് മുന്നോട്ടു പോകാം

83ആം മിനുട്ടിൽ മാർട്ടിൻ ബ്രത്വൈറ്റിന്റെ ഭാഗ്യ ഗോളിലൂടെ ബാഴ്‌സലോണ മത്സരത്തിലേക്ക് തിരിച്ചു വരുമെന്ന് തോന്നിച്ചെങ്കിലും ഫലം മറ്റൊന്നായിരുന്നു. ഒടുവിൽ ഇഞ്ചുറി ടൈമിൽ ബ്രെണ്ടൻ ആറോൺസൺ ബാർസ പ്രതിരോധ താരങ്ങളെ കബളിപ്പിച്ചു സൽസ്ബർഗിന്റെ വിജയഗോൾ കണ്ടെത്തി. ആധ്യ മൽസരങ്ങൽ ജയിച്ചു മുന്നേറിയ ബാഴ്‌സലോണക്കു ഇന്നു തോൽവിയുടെ കൈപ്പുനീർ.

ഫൈനൽ സ്കോർ RB സാൽസ്ബർഗ് 2-1 ബാഴ്‌സലോണ.

ലയണൽ മെസ്സിയെ പറ്റി ആർക്കുമറിയാത്ത ഏഴ് കൗതുക രഹസ്യങ്ങൾ

ഇനിയെങ്കിലും വൈദ്യുതിയും വെള്ളവും മടങ്ങില്ല എന്ന പ്രതീക്ഷയിൽ രവി ദാഹിയയുടെ പിതാവ്