ഇന്നലെ ഒളിമ്പിക് ഗുസ്തി നടക്കുന്ന ഗോദയിൽ ഖസാക്കിസ്ഥാൻ താരത്തിനെ അവിശ്വസനീയമായ വിധം പിന്നിൽ നിന്നും തിരിച്ചു കയറിവന്നു പരാജയപ്പെടുത്തി രവി ദാഹിയ ഭാരതത്തിനായി ഒരു മെഡൽ ഉറപ്പിച്ചപ്പോൾ ആഘോഷിച്ചത് ഒരു നാടുമുഴുവൻ ആണ്. ലോക ചാമ്പ്യന് മുന്നിൽ ഫൈനലിൽ മുട്ട് മടക്കി എങ്കിലും ഇന്ത്യയുടെ പുലികുട്ടിക്ക് തല ഉയർത്തി തന്നെ ഭാരതത്തിലേക്ക് കാലുകുത്താം.
2012 ലണ്ടൻ ഒളിമ്പിക്സിൽ സുശീൽ കുമാറിന്റെ വെള്ളിമെഡൽ നേട്ടത്തിന് ശേഷം മറ്റൊരു ഒളിമ്പിക്സ് വെള്ളിമെഡൽ കൂടി ഇന്ത്യയിലേക്ക്. ഭാരതം മുഴുവൻ ആ നേട്ടം ആഘോഷിച്ചപ്പോൾ ഹരിയാനയിലെ സോണിപത്തിൽ നിന്നും 10 കിലോമീറ്റർ അകത്തേക്കുള്ള നഹരി എന്ന വിദൂര ഗ്രാമത്തിൽ ആഘോഷങ്ങൾക്ക് മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട രവി രാജ്യത്തിനായി ഒരു മെഡൽ നേടിയതിന്റെ ബലത്തിൽ തങ്ങൾക്ക് ഇനിയെങ്കിലും മുടങ്ങാതെ വൈദ്യുതിയും വെള്ളവും ലഭിക്കുമെന്നാണ് ആ ഗ്രാമത്തിലുള്ളവർ വിശ്വസിക്കുന്നത്. രവിയുടെ ഗ്രാമം വളരെ പിന്നോക്കാവസ്ഥയിലൂടെയും വികസന മുരടിപ്പിൽ കൂടെയും ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
എന്തൊക്കെ ആണ് പ്രോറെസ്ലിങ് സ്‌കിൽസ് ?
ആ ഗ്രാമത്തിൽ രാവിലെയും വൈകിട്ടും രണ്ടു മണിക്കൂർ വീതം ആണ് ആകെ വൈദ്യുതി ലഭ്യമാകുന്നത്. രവിയുടെ മത്സരങ്ങൾ പോലും ഗ്രാമവാസികൾക്ക് കാണുവാൻ ഉള്ള അവസരമുണ്ടായിരുന്നില്ല. ഉച്ച സമയങ്ങളിൽ ആയിരുന്നു അദ്ദേഹത്തിൻറെ മത്സരങ്ങൾ ടിവിയിൽ ടെലികാസ്റ്റ് ചെയ്തിരുന്നത്.
- ഇന്ത്യയുടെ സ്വന്തം മല്ലൻ രവികുമാർ ഫൈനലിൽ സ്വർണം ഉറപ്പിച്ച ഇന്ത്യൻ ആരാധകർ ആഘോഷം തുടങ്ങി
- ലയണൽ മെസ്സിയെ പറ്റി ആർക്കുമറിയാത്ത ഏഴ് കൗതുക രഹസ്യങ്ങൾ
- 2.7 ബില്യൺ പൗണ്ടിന്റെ കൂറ്റൻ കരാറിൽ ബാഴ്സലോണയുടെ പ്രശ്നങ്ങൾ അവസാനിച്ചു, രജിസ്ട്രേഷൻ നടപടികളുമായി ഇനി ക്ലബ്ബിന് മുന്നോട്ടു പോകാം
എന്നാൽ തങ്ങളുടെ വീരപുത്രൻറെ പോരാട്ടം കാണണമെന്ന ജനങ്ങളുടെ ഇച്ഛാശക്തി വിജയിക്കുകയായിരുന്നു പ്രാദേശിക ഭരണകൂടവുമായി വളരെയധികം ചർച്ചകൾ നടത്തി രവികുമാർ ദാഹിയയുടെ മത്സരമുള്ള സമയങ്ങളിൽ അവർ ഗ്രാമത്തിൽ വൈദ്യുതി വിതരണം ഉറപ്പാക്കി.
തടസ്സമില്ലാത്ത വൈദ്യുതി വിതരണം മൂലം ബുദ്ധിമുട്ടുന്ന ഈ ഗ്രാമവാസികൾക്ക് ശുദ്ധജല വിതരണവും പ്രയാസമേറിയതാണ്. ഗ്രാമത്തിൽ ഒരു മികച്ച ആശുപത്രി പോലുമില്ല കിലോമീറ്ററുകൾ താണ്ടിയാണ് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവർ ആശുപത്രി സേവനങ്ങൾ തേടുന്നത്. രവിയുടെ നേട്ടത്തോടെ ഈ പ്രശ്നങ്ങൾ ചർച്ചയാകുമ്പോൾ ഇനിയെങ്കിലും അധികാരികൾ ഈ പ്രദേശത്തെ വികസനത്തിനായി എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് രവികുമാറിന്റെ പിതാവ്.