ഫുട്ബോൾ ലോകത്തെ അമ്പരിപ്പിച്ച് കൊണ്ടായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് കൂടുമാറിയത്. മെസ്സി ബാഴ്സയിൽ തുടരുമെന്നോ അല്ലെങ്കിൽ യൂറോപ്പിൽ തുടരുമോ എന്ന് പ്രതീക്ഷ സമയത്താണ് താരത്തിന്റെ കൂടുമാറ്റം.
മെസ്സി യൂറോപ്പ് വിട്ടാൽ തന്നെ റെക്കോർഡ് ഓഫർ വാഗ്ദാനം ചെയ്ത സൗദി ക്ലബ് അൽ ഹിലാലിലേക്ക് പോകുമെന്നായിരുന്നു ആരാധകർ കരുതിയത്. എന്നാൽ ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയാണ് മെസ്സി തിരഞ്ഞെടുത്തത്.
ഇപ്പോഴിതാ മെസ്സിയുടെ ഒരു ആഗ്രഹം സാധിച്ച് കൊടുത്തിരിക്കുകയാണ് ഇന്റർ മിയാമിയും ഡേവിഡ് ബെക്കാമും. മെസ്സി ആവശ്യപ്പെട്ട താരത്തെ ടീമിലെത്തിച്ച് താരത്തെ സന്തോഷിപ്പിക്കാനാണ് ഇന്റർ മിയാമിയുടെ നീക്കം.
മെസ്സിയുടെ മുൻ സഹതാരവും മെസ്സി വ്യക്തിപരമായ വലിയ അടുപ്പം സൂക്ഷിക്കുന്ന ബുസ്ക്കറ്റ്സിനെ ടീമിലെത്തിക്കാൻ മെസ്സി ആവശ്യപ്പെട്ടിരുന്നു. ആ നീക്കമാണ് ഇന്റർ മിയാമി നടത്തുന്നത്. ഈ ചർച്ചകൾ വിജയകരമായി പൂർത്തിയായതായാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ സീസൺ അവസാനം ബുസ്ക്കറ്റ്സ് ബാഴ്സ വിട്ടിരുന്നു. വർഷങ്ങളോളം ബാഴ്സയിൽ പന്ത് തട്ടിയ ബുസ്ക്കറ്റ്സിന് മികച്ച യാത്രയയപ്പാണ് ബാഴ്സ നൽകിയത്.