in , , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

അവസാനമായി കൊച്ചി വിടുന്നതിന് മുമ്പ് ആരാധകനെ നെഞ്ചോട് ചേർത്ത് ആശാൻ; ഇവാൻ സെർബിയയിലേക്ക് വിമാനം കയറിയത് കടുത്ത ആരാധകന്റെ ആഗ്രഹം സഫലമാക്കി

ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി വലിയ ആത്മബന്ധം കാത്ത് സൂക്ഷിച്ച പരിശീലകനാണ് ഇവാൻ. അദ്ദേഹം കേരളം വിട്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ പോലും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ ആഗ്രഹം സാധിച്ചാണ് അദ്ദേഹം വിമാനം കയറിയത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ നിരാശയിലാക്കിയ വാർത്തയാണ് ഇവാൻ വുകമനോവിച്ചും കേരളാ ബ്ലാസ്റ്റേഴ്സും വേർപിരിഞ്ഞു എന്നുള്ള വാർത്ത. ഇവാൻ യുഗത്തിൽ ബ്ലാസ്റ്റേഴ്‌സ് കിരീടമൊന്നും നേടിയിട്ടില്ല എങ്കിലും ആരാധകരുടെ മനസ് കീഴടക്കിയ പരിശീലകനാണ് ഇവാൻ.

ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി വലിയ ആത്മബന്ധം കാത്ത് സൂക്ഷിച്ച പരിശീലകനാണ് ഇവാൻ. അദ്ദേഹം കേരളം വിട്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ പോലും ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകന്റെ ആഗ്രഹം സാധിച്ചാണ് അദ്ദേഹം വിമാനം കയറിയത്.

ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇവാൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ നാട്ടിലേക്ക് മടങ്ങാൻ വിമാനം കയറുന്നതിന് മുമ്പ് വിമാന ടിക്കറ്റ് റദ്ദാക്കി അദ്ദേഹം അഞ്ച് മണിക്കൂറോളം ഒരു അദ്വൈത് എന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകനെ കാത്തിരുന്നു.

ഇടുപ്പ് എല്ലിലെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു 17 കാരനായ അദ്വൈത്. സീസൺ പൂർത്തിയാക്കി ഇവാൻ ആശാൻ മടങ്ങുന്നു എന്നറിഞ്ഞതോടെ അദ്ദേഹത്തെ നേരിട്ട് കാണാനുള്ള അതിയായ ആഗ്രഹമുണ്ടായിരുന്ന അദ്വൈതിന് കടുത്ത ദുഃഖമായി. ഇതറിഞ്ഞതോടെയാണ് ഇവാൻ വുകോമനോവിച്ച് വിമാന ടിക്കറ്റ് വരെ ക്യാൻസൽ ചെയ്ത് അദ്വൈതിന്റെ വരവിനായി കാത്തിരുന്നത്.

അദ്വൈതിനെ കാണാനായി ഇവാൻ വുകോമനോവിച്ച് വിമാന ടിക്കറ്റ് റദ്ദാക്കി. തുടർന്ന് അഞ്ച് മണിക്കൂർ അദ്വൈതിനായി കാത്തിരിക്കുകയും അദ്വൈതിന്റെ ആഗ്രഹം സഫലമാക്കുകയും ചെയ്തു. ഇതാണ് അവസാനമായി ഇവാൻ സെർബിയയിലേക്ക് മടങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി ചെയ്ത കാര്യം.

ഇടപെടലുകൾ നടന്നു; തീരുമാനം വ്യക്തിപരമല്ല; ഇവാനെ പുറത്താക്കിയതിന് പിന്നിൽ സംഭവിച്ചതെന്ത്?

3 കാരണങ്ങൾ; ഇവാന്റെ നീക്കത്തിൽ ബ്ലാസ്റ്റേഴ്സിന് കൈ പൊള്ളാനുള്ള കാരണങ്ങൾ ഇതൊക്കെയാണ്