in , , , ,

CryCry LOVELOVE AngryAngry OMGOMG LOLLOL

3 കാരണങ്ങൾ; ഇവാന്റെ നീക്കത്തിൽ ബ്ലാസ്റ്റേഴ്സിന് കൈ പൊള്ളാനുള്ള കാരണങ്ങൾ ഇതൊക്കെയാണ്

ഇവാൻ പുറത്ത് പോയതിന് പിന്നാലെ ആരാധകർ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രധാനമായും 3 കാരണങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഈ നീക്കത്തിനെതിരെ ആരാധകർ വിമർശനം ഉന്നയിക്കുന്നത്. ആ 3 കാരണങ്ങൾ ഏതൊക്കെയാണ് എന്ന് നമ്മുക്ക് പരിശോധിക്കാം..

കേരളാ ബ്ലാസ്റ്റേഴ്സും ഇവാൻ വുകമനോവിച്ചും വേർപിരിഞ്ഞു എന്ന വാർത്ത ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്. അതിനാൽ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഈ നീക്കത്തിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ഇവാൻ പുറത്ത് പോയതിന് പിന്നാലെ ആരാധകർ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പ്രധാനമായും 3 കാരണങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ഈ നീക്കത്തിനെതിരെ ആരാധകർ വിമർശനം ഉന്നയിക്കുന്നത്. ആ 3 കാരണങ്ങൾ ഏതൊക്കെയാണ് എന്ന് നമ്മുക്ക് പരിശോധിക്കാം..

  1. ഇവാൻ യുഗത്തിലെ ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ കരുത്തുറ്റ ടീമാക്കി മാറ്റിയത് ഇവാൻ ആശാനാണെന്ന് ഉറപ്പിച്ച് പറയാം. ബെംഗളൂരുവിനേയും മോഹൻ ബഗാനെയുമൊക്കെ അവരുടെ തട്ടകത്തിൽ പോയി തോൽപിക്കാൻ ബ്ലാസ്റ്റേഴ്‌സ് പഠിച്ചത് ഇവാനിലൂടെയാണ്. അതിനാൽ ഇത്തരത്തിൽ ശക്തനായിരുന്ന ഒരു പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് മാറ്റാൻ പാടില്ലായിരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

  1. സാലറി കുറച്ച് ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ച പരിശീലകൻ

ബെംഗളൂരു എഫ്സിയുമായുള്ള മല്സരത്തിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിപ്പോയതിനെ തുടർന്ന് ബ്ലാസ്റ്റേഴ്സിന് പിഴ ശിക്ഷ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇവാൻ ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കാൻ തന്റെ ശമ്പളം കുറയ്ക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു ക്ലബിന് വേണ്ടി ശമ്പളം പോലും കുറയ്ക്കാൻ തയാറായ പരിശീലകനെ മാറ്റിയത് അദ്ദേഹത്തോട് ചെയ്ത ക്രൂരതയായാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

  1. പരിക്കും സസ്‌പെൻഷനും നിറഞ്ഞ സീസണിലെ മുന്നേറ്റം

പരിക്കും സസ്പെൻഷനുകളും നിറഞ്ഞ സീസണായിരുന്നു ബ്ലാസ്റ്റേഴ്സിന് ഇത്. ലൂണ, ദിമി, പെപ്ര തുടങ്ങിയ ഒട്ടനേകം താരങ്ങൾക്ക് പരിക്ക് പറ്റിയ സീസണിൽ ടീമിനെ പ്ലേ ഓഫ് വരെയെത്തിച്ച പരിശീലകന് ഒരവസരം കൂടി നൽകാമെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. കൂടാതെ ഇവാന്റെ കൈകളിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യമായി കിരീടം ഉയർത്തുന്നതും ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വപ്‌നം കണ്ടിരുന്നു.

അവസാനമായി കൊച്ചി വിടുന്നതിന് മുമ്പ് ആരാധകനെ നെഞ്ചോട് ചേർത്ത് ആശാൻ; ഇവാൻ സെർബിയയിലേക്ക് വിമാനം കയറിയത് കടുത്ത ആരാധകന്റെ ആഗ്രഹം സഫലമാക്കി

ബ്ലാസ്റ്റേഴ്‌സ് വിട്ട ആശാൻ മറ്റ് ഐഎസ്എൽ ക്ലബ്ബുകളിലേക്ക് പോകുമോ?