in , , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ബ്ലാസ്റ്റേഴ്‌സ് വിട്ട ആശാൻ മറ്റ് ഐഎസ്എൽ ക്ലബ്ബുകളിലേക്ക് പോകുമോ?

ആശാൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു എന്നതിനേക്കാൾ ആരാധകർക്ക് ചങ്കിടിപ്പിക്കുന്നത് ആശാൻ ഇനി മറ്റേതെങ്കിലും ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി തന്ത്രം മെനയുമോ എന്നുള്ളതാണ്. ഒരിക്കലും ആശാനെ എതിരാളികളുടെ തട്ടകത്തിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നില്ല.

ഇവാൻ വുകമനോവിച്ച് നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമല്ല. ആശാനും കേരളാ ബ്ലാസ്റ്റേഴ്സും ഔദ്യോഗികമായി വേർപിരിഞ്ഞിരിക്കുകയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പപ്ലാറ്റ് ഫോമുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ആശാൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു എന്നതിനേക്കാൾ ആരാധകർക്ക് ചങ്കിടിപ്പിക്കുന്നത് ആശാൻ ഇനി മറ്റേതെങ്കിലും ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി തന്ത്രം മെനയുമോ എന്നുള്ളതാണ്. ഒരിക്കലും ആശാനെ എതിരാളികളുടെ തട്ടകത്തിൽ കാണാൻ ആരാധകർ ആഗ്രഹിക്കുന്നില്ല.

എന്നാൽ ഐഎസ്എല്ലിലെ മികച്ച പരിശീലകരിൽ ഒരാളാണ് ആശാൻ എന്നതിനാൽ ആശാന് പിറകെ മറ്റു ഐഎസ്എൽ ക്ലബ്ബുകൾ വന്നാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. കഴിഞ്ഞ 3 സീസണിലും ബ്ലാസ്‌റ്റേഴ്‌സിനെ പ്ലേ ഓഫിൽ എത്തിച്ച പരിശീലകനാണ് ആശാൻ. ഐഎസ്എല്ലിൽ ഒരു ടീമിനെ തുടർച്ചയായ ൩ സീസണുകളിൽ പ്ലേ ഓഫിൽ എത്തിക്കുന്ന ചുരുക്കം പരിശീലകരിൽ ഒരാൾ കൂടിയാണ് ആശാൻ.

അതിനാൽ ഇത്രയും മികച്ച ഒരു പരിശീലകന് പിന്നാലെ ഐഎസ്എൽ ക്ലബ്ബുകൾ പോയാലും അത്ഭുതപ്പെടേണ്ടതില്ല. പക്ഷെ അവരുടെ വിളിക്ക് ആശാൻ സമ്മതം മൂളുമോ എന്ന കാര്യമാണ് സംശയം.

കാരണം, കേരളാ ബ്ലാസ്റ്റേഴ്സിനെ അത്രമാത്രം സ്നേഹിക്കുന്ന ആശാൻ എതിരാളികളുടെ വിളിക്ക് സമ്മതം മൂളാൻ യാതൊരു സാധ്യതയുമില്ല.

3 കാരണങ്ങൾ; ഇവാന്റെ നീക്കത്തിൽ ബ്ലാസ്റ്റേഴ്സിന് കൈ പൊള്ളാനുള്ള കാരണങ്ങൾ ഇതൊക്കെയാണ്

ഇനി അടുത്തത് ആര്? ഈ നാലിൽ ഒരു ഐഎസ്എൽ ടീമിലെ പരിശീലകനെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് സമീപിച്ചതായി റിപ്പോർട്ട്…