in , , ,

LOVELOVE CryCry OMGOMG AngryAngry LOLLOL

ഇനി അടുത്തത് ആര്? ഈ നാലിൽ ഒരു ഐഎസ്എൽ ടീമിലെ പരിശീലകനെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്‌സ് സമീപിച്ചതായി റിപ്പോർട്ട്…

എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും വളരെയധികം നിരാശപ്പെടുത്തി കൊണ്ടായിരുന്നു വെള്ളിയാഴ്ച വൈകീട്ട് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങൾ വഴി പരിശീലകൻ ഇവാൻ വുകമനോവിച്ച് ബ്ലാസ്റ്റേഴ്‌സ് വിട്ടതായി ആരാധകരെ അറിയിച്ചത്.

ഇതോടെ നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ അടുത്ത ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആരായിരിക്കും ബന്ധപ്പെട്ട് ചൂട്യേറിയ ചർച്ചകളാണ് നടന്നോണ്ടിരിക്കുന്നത്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായി ചർച്ചകൾ തുടങ്ങിയിരിക്കുകയാണ്.

പ്രശസ്ത മാധ്യമ്മായ IFT ന്യൂസ്‌ മീഡിയയുടെ റിപ്പോർട്ട്‌ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് നിലവിലെ ഐഎസ്എൽ സെമി ഫൈനൽ കളിക്കുന്ന ഒരു ടീമിലെ പരിശീലകനുമായി പ്രാഥമിക ചർച്ചകൾ നടത്തി കഴിഞ്ഞു. നിലവിൽ സെമി ഫൈനിലുള്ള ടീമുകളുടെ പരിശീലകർ സെർജിയോ ലൊബെറ (ഒഡിഷ എഫ്സി), പീറ്റർ ക്രാറ്റ്കി(മുംബൈ സിറ്റി എഫ്സി), അൻ്റോണിയോ ലോപ്പസ്(മോഹൻ ബഗാൻ), മനോലോ മാർക്വേസ്(എഫ് സി ഗോവ) എന്നിവരാണ്.

അതോടൊപ്പം ബ്ലാസ്റ്റേഴ്‌സ് ഒരു ലിത്വാനിയൻ പരിശീലകനായും ചർച്ചകൾ തുടങ്ങിയിട്ടുണ്ട് എന്നും റിപ്പോർട്ടുകളുണ്ട്. എന്തിരുന്നാലും ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പരിശീലകനെ ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഈ സീസൺ കഴിഞ്ഞ ഉടൻ ഉണ്ടാവുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് വിട്ട ആശാൻ മറ്റ് ഐഎസ്എൽ ക്ലബ്ബുകളിലേക്ക് പോകുമോ?

ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി; ക്ലബ്ബിന്റെ മുൻനിര താരങ്ങൾ വമ്പൻ ട്രാൻസ്ഫർ തുകയ്ക്ക് ക്ലബ്‌ വിടുന്നു..