in ,

LOVELOVE OMGOMG LOLLOL

ഫുട്ബാളിൽ ഇന്ത്യയും ബെൽജിയവും കൈകോർക്കുന്നു ; വമ്പൻ നീക്കവുമായി എഐഎഫ്എഫ്; ഇന്ത്യൻ കാൽപന്ത് പ്രേമികൾക്ക് ഇത് ആവേശവാർത്ത

പ്രഫുൽ പട്ടേലിന് ശേഷം കല്യാൺ ചൗബേയുടെ കീഴിലുള്ള ഇന്ത്യൻ ഫുട്ബോൾ നേതൃത്വം ഇന്ത്യൻ ഫുട്ബോളിനെ വളർത്താനുള്ള ശ്രമത്തിലാണ്. അതിനുള്ള ഒരു പിടി നീക്കങ്ങളും നേരത്തെ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി പുറത്ത് വരികയാണ്.

ഐഎസ്എല്ലിന് ഇന്ത്യയിൽ അത്യാവശ്യം ജനപിന്തുണയുണ്ടെങ്കിലും ലോകഫുട്ബാളിൽ ഇന്ത്യൻ ഫുട്ബോൾ കുഞ്ഞന്മാരാണ്. ഫുട്ബോളിലെ വമ്പന്മാരോട് പൊരുതി വിജയിക്കാനുള്ള കെൽപ്പ് ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇന്നില്ല. എന്നാൽ ഭാവിയിൽ ലോകഫുട്ബോളിലെ ഒരു നിർണായക സാന്നിധ്യമാവാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.

പ്രഫുൽ പട്ടേലിന് ശേഷം കല്യാൺ ചൗബേയുടെ കീഴിലുള്ള ഇന്ത്യൻ ഫുട്ബോൾ നേതൃത്വം ഇന്ത്യൻ ഫുട്ബോളിനെ വളർത്താനുള്ള ശ്രമത്തിലാണ്. അതിനുള്ള ഒരു പിടി നീക്കങ്ങളും നേരത്തെ ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബാൾ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത കൂടി പുറത്ത് വരികയാണ്.

ഫുട്ബോൾ ലോകത്ത് വളരാൻ ശ്രമങ്ങൾ നടത്തുന്ന ഇന്ത്യയ്ക്ക് സഹായമായി ബെൽജിയം ഫുട്ബോൾ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അധികൃതർ ബെൽജിയം ഫുട്ബോൾ അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു. കല്യാൺ ചൗബേ, ഷാജി പ്രഭാകർ തുടങ്ങിയ പ്രമുഖർ ഈ ചർച്ചയിൽ എഐഎഫ്എഫിന് വേണ്ടി ചർച്ചയ്‌ക്കെത്തിയിരുന്നു.

ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടന്ന ഈ ചർച്ചയിൽ ഇന്ത്യൻ ഫുട്ബോളിനെ സഹായിക്കാമെന്ന് ബെൽജിയം ഫുട്ബാൾ അറിയിച്ചിരിക്കുകയാണ്. സാങ്കേതിക തലത്തിലായിരുന്നു ബെൽജിയം ഫുട്ബാളിന്റെ ഈ സഹായം.

സ്‌കൗട്ടിങ്, യൂത്ത് ടീം ട്രെയിനിങ് എന്നീ മേഖലകളിലായിരിക്കും ബെൽജിയം ഫുട്ബോളിനെ സഹായം ഇന്ത്യയ്ക്കുണ്ടാവുകയെന്ന് ചർച്ചയ്ക്ക് ശേഷം ഷാജി പ്രഭാകർ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിനെ വളർച്ചയ്ക്ക് ബെൽജിയത്തെ പോലുള്ള വമ്പന്മാരുടെ സഹായം ആവശ്യമാണ്. അതിനാൽ തന്നെ ബെൽജിയവുമായുള്ള ഈ സഹകരണം എന്ത് കൊണ്ടും ഇന്ത്യൻ ഫുട്ബോളിന് ഗുണകരമാണ്.

മലപ്പുറത്തും കോഴിക്കോടും ബ്ലാസ്റ്റേഴ്‌സ് സൗഹൃദ മത്സരങ്ങൾ കളിക്കും.

ബ്രസീൽ ഇതിഹാസ താരങ്ങളുടെ കൂടെ പന്ത്തട്ടാൻ ഒരു മലയാളി.