in ,

AngryAngry CryCry

ഒടുവിൽ അത് തീരുമാനമായി.. ബ്ലാസ്റ്റേഴ്‌സ് പുറത്ത്?ബാംഗ്ലൂരു സെമിയിലും..

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ അസാധാരണ സംഭവവികാസങ്ങൾ അരങ്ങേറിയ പ്ലേഓഫ് മത്സരത്തിൽ വിജയിച്ചുകൊണ്ട് ബാംഗ്ലൂരു എഫ്സി സെമിഫൈനലിൽ പ്രവേശിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ അസാധാരണ സംഭവവികാസങ്ങൾ അരങ്ങേറിയ പ്ലേഓഫ് മത്സരത്തിൽ വിജയിച്ചുകൊണ്ട് ബാംഗ്ലൂരു എഫ്സി സെമിഫൈനലിൽ പ്രവേശിച്ചു.

എക്സ്ട്രാ ടൈമിലേക്ക് നീണ്ട ബാംഗ്ലൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മത്സരത്തിൽ എക്സ്ട്രാടൈമിൽ സുനിൽ ചേത്രി നേടിയ വിവാദ ഗോളിന്റെ ബലത്തിൽ ഒരു ഗോൾ വിജയമാണ് ബാംഗ്ലൂരു എഫ്സി സ്വതമാക്കിയത്.

റഫറിയുടെ തെറ്റായ തീരുമാനത്തെ തുടർന്ന് പ്ലേoഓഫ് പോലെയൊരു നിർണ്ണായക മത്സരത്തിൽ സമനിലയിൽ നിൽക്കവേ ബാംഗ്ലൂരു എഫ്സി നേടിയ ഗോൾ റഫറി അനുവദിച്ചതോടെയാണ് നാടകീയത അരങ്ങേറിയത്.

റഫറി ഗോൾ വിളിച്ചതോടെ പരിശീലകൻ ഇവാൻ ആശാൻ തന്റെ കളിക്കാരോട് ഗ്രൗണ്ട് വിടാൻ നിർദ്ദേശിക്കുകയും ടീം ഒന്നടങ്കം ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചുപോകുകയും ചെയ്തു.

7, 12 തീയതികളിലായി നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ മുംബൈ സിറ്റി എഫ്സിയുമായി ബാംഗ്ലൂരു എഫ്സി ഏറ്റുമുട്ടും. നാളെ നടക്കുന്ന മറ്റൊരു പ്ലേഓഫ് മത്സരത്തിൽ ഒഡിഷ vs മോഹൻ ബഗാനെ നേരിടും.

അന്യായം❌️റഫറിമാരുടെ മണ്ടത്തരം? കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടിൽ നിന്നും കയറിപോയി?ഇനിയെന്ത്??

ഛേത്രിയെ പോലുള്ള ഒരു താരം ഇങ്ങനെ ക്രൂരത ചെയ്യാമോ.