in ,

AngryAngry LOVELOVE CryCry LOLLOL OMGOMG

അന്യായം❌️റഫറിമാരുടെ മണ്ടത്തരം? കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രൗണ്ടിൽ നിന്നും കയറിപോയി?ഇനിയെന്ത്??

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ ആദ്യ പ്ലേഓഫ് മത്സരത്തിൽ ഐഎസ്എൽ ചരിത്രത്തിൽ ഇതുവരെ അരങ്ങേറാത്ത അനിഷ്ട സംഭവങ്ങൾ ശ്രീകണ്ടീരവയിൽ അരങ്ങേറുന്നു.

ബാംഗ്ലൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്ലേഓഫ് മത്സരത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചതിനാൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ബോസ്ക്സിനു പുറത്തുനിന്ന് ബാംഗ്ലൂരു എഫ്സിക്ക് ഫ്രീകിക്ക് ലഭിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഡിഫെൻസ് വാൾ ഒരുക്കുകയും ഡിഫെൻസ് ചെയ്യാനുള്ള തയ്യാറെടുപ്പുകൾ എടുക്കുന്നതിനുമിടയിൽ സുനിൽ ചേത്രി പെട്ടന്ന് തന്നെ ബോൾ ഗോൾപോസ്റ്റിലേക്ക് അടിച്ചതോടെ റഫറി ഗോൾ വിളിച്ചു.

നിർണ്ണായക മത്സരമായതിനാൽ റഫറിയുടെ മിസ്റ്റേക്കിൽ അന്യായമായി ഗോൾ വഴങ്ങിയതോടെ താരങ്ങളോട് ഗ്രൗണ്ടിൽ നിന്നും കളി നിർത്തി കയറാൻ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുകോമനോവിച് പറഞ്ഞതോടെ താരങ്ങൾ ഗ്രൗണ്ട് വിട്ടുകൊണ്ട് ഡ്രസിങ് റൂമിലേക്ക് മടങ്ങി.

മത്സരത്തിന്റെ അധികാരമുള്ള മാച്ച് കമ്മിഷണർ മൈതാനത്തെത്തി റഫറിമാരോട് ചർച്ച നടത്തിയതിനു ശേഷം ബാക്കി കാര്യങ്ങൾ ഇനി തീരുമാനിക്കും.

അതേസമയം മത്സരം പൂർണമാകാതെ ഗ്രൗണ്ട് വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരെ തുടർനടപടികൾ ഉണ്ടായേക്കാമെന്നാണ് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ കാണാം :

ബ്ലാസ്റ്റേഴ്‌സ് ഇന്ന് തോൽക്കും ഫുട്‍ബോൾ പണ്ഡിറ്റുകൾ.

ഒടുവിൽ അത് തീരുമാനമായി.. ബ്ലാസ്റ്റേഴ്‌സ് പുറത്ത്?ബാംഗ്ലൂരു സെമിയിലും..