in , ,

LOVELOVE LOLLOL AngryAngry OMGOMG

ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബ്‌ ബാംഗ്ലൂരു എഫ്സിയോ? നിങ്ങളുടെ അഭിപ്രായം എന്താണ്…

ഇന്ത്യൻ ഫുട്ബോളിൽ മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത ഒരു അതുല്യ റെക്കോർഡ് നേടിയിരിക്കുകയാണ് ദി ബ്ലൂസ് എന്ന് വിളിപ്പേരുള്ള ബാംഗ്ലൂരു എഫ്സി.

ഇന്ത്യൻ ഫുട്ബോളിൽ മറ്റാർക്കും സ്വന്തമാക്കാൻ കഴിയാത്ത ഒരു അതുല്യ റെക്കോർഡ് നേടിയിരിക്കുകയാണ് ദി ബ്ലൂസ് എന്ന് വിളിപ്പേരുള്ള ബാംഗ്ലൂരു എഫ്സി.

കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തി ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി ഡ്യൂറണ്ട് കപ്പ്‌ ഫൈനലിൽ പ്രവേശിക്കാൻ ബാംഗ്ലൂരു എഫ്സിക്ക് സാധിച്ചിരുന്നു.

ഡ്യൂറണ്ട് കപ്പ്‌ ഫൈനൽ പ്രവേശനത്തോടെ ഇന്ത്യയിലെ എല്ലാ മേജർ ക്ലബ്ബ് ഫുട്ബോൾ കോമ്പറ്റിഷനുകളിൽ ഫൈനലിൽ എത്തുന്ന ഏക ടീമെന്ന നേട്ടമാണ് ബാംഗ്ലൂരു എഫ്സി കൈവരിച്ചത്.

2022-ലെ ഡ്യൂറണ്ട് കപ്പ്‌ ഫൈനൽ പ്രവേശനം കൂടാതെ 2018-ലെ സൂപ്പർ കപ്പ് ഫൈനലിൽ പ്രവേശിച്ച ബാംഗ്ലൂരു എഫ്സി ഈസ്റ്റ്‌ ബംഗാളിനെ 4-1 ന് വീഴ്ത്തി കിരീടവും സ്വന്തമാക്കിയിട്ടുണ്ട്.

2015, 2017 വർഷങ്ങളിൽ ഫെഡറേഷൻ കപ്പ്‌ ഓഫ് ഇന്ത്യ ടൂർണമെന്റിൽ ഫൈനലിലെത്തിയ ബാംഗ്ലൂരു എഫ്സി രണ്ട് തവണയും കിരീടം നേടിയാണ് മടങ്ങിയത്.

2018, 2019 ഇന്ത്യൻ സൂപ്പർ ലീഗ് സീസണുകളിൽ ഫൈനലിലെത്തിയ ബാംഗ്ലൂരു എഫ്സി ഒരു തവണ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം സ്വന്തമാക്കിയാണ് മടങ്ങിയത്.

സെപ്റ്റംബർ 18-ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ഡ്യൂറണ്ട് കപ്പ്‌ ഫൈനലിൽ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തിയാൽ ഇന്ത്യയിലെ എല്ലാ മേജർ ക്ലബ്ബ് കോമ്പറ്റിഷനുകളിലും കിരീടം നേടുന്ന ഏക ടീമായി ദി ബ്ലൂസ് മാറും.

ബിസി വീക്ക്‌? ബ്ലാസ്റ്റേഴ്‌സ് ടീമുകൾക്ക് മുന്നിൽ 5 എതിരാളികൾ..

മൂന്നു മലയാളികൾ, നാല് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.. ഇന്ത്യൻ ടീം പ്രഖ്യാപിച്ചു?