in , , ,

LOVELOVE LOLLOL

ബിസി വീക്ക്‌? ബ്ലാസ്റ്റേഴ്‌സ് ടീമുകൾക്ക് മുന്നിൽ 5 എതിരാളികൾ..

കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ച് ടീമുകൾ, അഞ്ച് ദിവസങ്ങളിലായി, വിത്യസ്തമായ നാല് ടീമുകളോട് ഏറ്റുമുട്ടാനൊരുങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തിരക്ക് പിടിച്ച ദിവസങ്ങളാണ് വരാനിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അഞ്ച് ടീമുകൾ, അഞ്ച് ദിവസങ്ങളിലായി, വിത്യസ്തമായ നാല് ടീമുകളോട് ഏറ്റുമുട്ടാനൊരുങ്ങുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം തിരക്ക് പിടിച്ച ദിവസങ്ങളാണ് വരാനിരിക്കുന്നത്.

സെപ്റ്റംബർ 17 മുതൽ സെപ്റ്റംബർ 23 വരെ കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ മെൻസ് ടീം, കേരള ബ്ലാസ്റ്റേഴ്‌സ് സീനിയർ വിമൻസ് ടീം, കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 13, കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 15, കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ 18 ടീമുകളാണ് ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ കളത്തിലിറങ്ങുന്നത്.

എറണാകുളം ഡിസ്ട്രിക്ട് ലീഗുകളിൽ കളിക്കുവാൻ വേണ്ടി അണ്ടർ 13, 15, 18 കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകൾ മൈതാനത്തിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഭാവി സുരക്ഷിതമാണെന്ന് തെളിയിക്കാൻ വിജയങ്ങൾ അനിവാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് വിമൻസ് ടീമിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ഒന്നും പറയാനില്ല, കാരണം അത്രക്കും മികച്ച രീതിയിലാണ് അവർ കളിക്കുന്നത്, കേരള വിമൻസ് ലീഗിൽ ഒരു സമനിലയും ബാക്കി എല്ലാ മത്സരങ്ങളും വിജയിച്ച പുതുമുഖക്കാർ ലീഗ് ടേബിളിൽ മികച്ച ഫോമോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

കേരള ബ്ലാസ്റ്റേഴ്സ് മെയിൻ ടീമിന്റെ സൗഹൃദ മത്സരമാണ് വരാനിരിക്കുന്നത്. യു എ ഇ പ്രീസീസൺ ടൂർ കഴിഞ്ഞ് കേരളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ പ്രീസീസൺ സൗഹൃദ മത്സരത്തിൽ തങ്ങളുടെ പരിശീലന മൈതാനത്ത് വെച്ച് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്ന കേരള സ്റ്റേറ്റ് ടീമിനെ തോൽപ്പിച്ചിരുന്നു. അടുത്ത സൗഹൃദ മത്സരത്തിന് വേണ്ടിയാണ് നിലവിൽ ബ്ലാസ്റ്റേഴ്‌സ് ഒരുക്കങ്ങൾ നടത്തുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകളുടെ വരാനിരിക്കുന്ന മത്സരങ്ങളുടെ ഫിക്സചറുകൾ ഇതാ :

Sep17- KBFC vs MA College

Sep18- KBFCW vs Basco

Sep19- KBFCU13 vs Nenmanikara

Sep21- KBFCU18 vs MA College

Sep23- KBFCU15 vs MuthootFA/DDS

പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിടുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ ഇതാണ്..

ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബ്ബ്‌ ബാംഗ്ലൂരു എഫ്സിയോ? നിങ്ങളുടെ അഭിപ്രായം എന്താണ്…