in , , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിടുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ ഇതാണ്..

2016 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയുന്ന പ്രശാന്തിന് 2023 വരെയാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി നിലവിൽ കരാറുള്ളത്. എന്നാൽ താരം എന്തുകൊണ്ടാണ് ക്ലബ്ബ് വിടുന്നത് എന്ന് പല ആരാധകർക്കും സംശയമുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരമായ പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ ഈ സീസണിൽ തുടരില്ലെന്നും താരത്തിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിക്കുകയാണെന്നുമുള്ള വാർത്തകൾ വന്നത് മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ അൽപ്പം നിരാശയിലാണ്.

നേരത്തെ താരത്തെ കുറിച്ചുള്ള ട്രാൻസ്ഫർ റൂമറുകൾ പ്രചരിച്ചെങ്കിലും ഇപ്പോൾ ഇന്ത്യയിലെ വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നും പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് വിടുന്ന കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

2016 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിയുന്ന പ്രശാന്തിന് 2023 വരെയാണ് കേരള ബ്ലാസ്റ്റേഴ്‌സുമായി നിലവിൽ കരാറുള്ളത്. എന്നാൽ താരം എന്തുകൊണ്ടാണ് ക്ലബ്ബ് വിടുന്നത് എന്ന് പല ആരാധകർക്കും സംശയമുണ്ട്.

2016 മുതൽ തന്റെ സീനിയർ കാലഘട്ടം മുഴുവൻ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം താരമായ പ്രശാന്ത് മോഹന് അത്ര മികച്ച രീതിയിൽ ടീമിൽ തിളങ്ങാൻ സാധിച്ചിട്ടില്ല.

വിങ്ങർ / വിങ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി 61 മത്സരങ്ങളിൽ നിന്ന് 1 ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്.

കൂടാതെ മികച്ച ഫോമിൽ സ്ഥിരമായി കളിക്കാനാകാത്തതിനാൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആദ്യ ഇലവനിൽ പ്രശാന്ത് സ്ഥിരസാന്നിധ്യമായിരുന്നില്ല, കൂടാതെ താരത്തിന് കളിക്കാൻ ലഭിച്ച അവസരങ്ങളും സമയവും കുറവായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് കൂടുതൽ കാലിബറുള്ള യുവതാരങ്ങൾ വരുന്നതോടെ ക്ലബ്ബിൽ അവർക്ക് അവസരങ്ങളും കൂടുതൽ ലഭിക്കുന്നതിനാലും പ്രശാന്തിന് ലഭിക്കുന്ന ഗെയിം സമയം കുറവാകും.

ഈ കാരണങ്ങളാലാണ് പ്രശാന്ത് മോഹനും കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും പരസ്പര ധാരണയോടെ കരാർ അവസാനിപ്പിക്കുകയും, താരം പുതിയ അവസരങ്ങൾക്ക് വേണ്ടി, ഒരു മികച്ച തുടക്കത്തിന് വേണ്ടി പുതിയ ക്ലബ്ബിലേക്ക് ചേക്കേറാനൊരുങ്ങുന്നതും.

ബ്ലാസ്റ്റേഴ്‌സ് വിടുന്നതിനെ കുറിച്ച് പ്രശാന്ത് നേരത്തെ പറഞ്ഞത് ഇങ്ങനെ..

ബിസി വീക്ക്‌? ബ്ലാസ്റ്റേഴ്‌സ് ടീമുകൾക്ക് മുന്നിൽ 5 എതിരാളികൾ..