in , ,

CryCry LOLLOL LOVELOVE OMGOMG AngryAngry

ബ്ലാസ്റ്റേഴ്‌സ് വിടുന്നതിനെ കുറിച്ച് പ്രശാന്ത് നേരത്തെ പറഞ്ഞത് ഇങ്ങനെ..

എന്തായാലും നേരത്തെ പ്രശാന്ത് തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ താരം ക്ലബ്ബ്‌ വിടുമെന്ന സാഹചര്യത്തിൽ ആരാധക മനസ്സുകളിലേക്ക് എത്തുന്നത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സങ്കടം സമ്മാനിക്കുന്ന വാർത്ത തന്നെയാണ് കഴിഞ്ഞ 6 വർഷത്തോളമായി ടീമിനോടൊപ്പമുള്ള മലയാളി താരം പ്രശാന്ത് മോഹൻ ക്ലബ്ബ്‌ വിടാനൊരുങ്ങുന്നുവെന്നത്.

സീനിയർ കരിയറിൽ കേരള ബ്ലാസ്റ്റേഴ്‌സ് അല്ലാതെ മറ്റൊരു ക്ലബ്ബിന്റെയും സ്വന്തം താരമായിട്ടില്ലാത്ത പ്രശാന്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിൽ വേണ്ടയത്ര മികച്ച രീതിയിൽ തിളങ്ങാൻ കഴിയാത്തതും ടീം വിടുന്നതിനും കാരണമായിട്ടുണ്ട്.

എന്തായാലും നേരത്തെ പ്രശാന്ത് തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ താരം ക്ലബ്ബ്‌ വിടുമെന്ന സാഹചര്യത്തിൽ ആരാധക മനസ്സുകളിലേക്ക് എത്തുന്നത്.

‘The best time for new beginnings is now’ (‘ഒരു പുതിയ തുടക്കത്തിന് അനുയോജ്യമായ ഏറ്റവും നല്ല സമയം ഇപ്പോഴാണ്’) എന്നാണ് തന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നേരത്തെ പ്രശാന്ത് പറഞ്ഞത്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് വേണ്ടി ഏറ്റവും കൂടുതൽ സീസണുകളിൽ ബൂട്ട് കെട്ടിയ പ്രശാന്തിന് ആദ്യ ഇലവനിൽ സ്ഥാനവും വേണ്ടത്ര അവസരങ്ങളും നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും ലഭിക്കാത്തത് തന്നെയായിരിക്കും താരം ക്ലബ്ബ് വിടുന്നതിനു കാരണം.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പുതിയ സീസണിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസൺ ക്യാമ്പിൽ പങ്കെടുത്ത പ്രശാന്ത് ടീം വിട്ടാൽ സ്വന്തമാക്കാൻ ഐ ലീഗ് ക്ലബ്ബുകളെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ 25 കാരനെ സ്വന്തമാക്കാൻ രംഗത്ത് വരാനുള്ള സാധ്യതകളും തള്ളികളയാനാകില്ല .

പ്രശാന്തിനെ ഒഴിവാക്കിയത് വെറുതെയല്ല; ആശാന്റെ മനസിലുള്ളത് കിടിലൻ പ്ലാൻ

പ്രശാന്ത് ബ്ലാസ്റ്റേഴ്‌സ് വിടുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ ഇതാണ്..