in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പ്രശാന്തിനെ ഒഴിവാക്കിയത് വെറുതെയല്ല; ആശാന്റെ മനസിലുള്ളത് കിടിലൻ പ്ലാൻ

മലയാളി താരം പ്രശാന്ത് മോഹനെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു എന്നുള്ളതാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രധാനപ്പെട്ട വാർത്ത. വിശ്വാസയോഗ്യമായ പല മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2016 മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായി പ്രശാന്തിൽ മികച്ച പ്രകടനം ഇല്ലാതായതോടെയാണ് താരത്തെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നത്.

മലയാളി താരം പ്രശാന്ത് മോഹനെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു എന്നുള്ളതാണ് കഴിഞ്ഞ ദിവസം പുറത്ത് വന്ന പ്രധാനപ്പെട്ട വാർത്ത. വിശ്വാസയോഗ്യമായ പല മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2016 മുതൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായി പ്രശാന്തിൽ മികച്ച പ്രകടനം ഇല്ലാതായതോടെയാണ് താരത്തെ ഒഴിവാക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടത്തുന്നത്.

എന്നാൽ പ്രശാന്തിന് പകരം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് ചില കിടിലൻ തന്ത്രങ്ങൾ കൂടിയുണ്ട്. ഇക്കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ മികച്ച പ്രകടനം നടത്തിയ റിസർവ്വ് ടീമിലെ ഒരു യുവതാരത്തെ ടീമിലെത്തിക്കാനാണ് ഇവാൻ ആശാന്റെ നീക്കം.

ഇക്കഴിഞ്ഞ ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്‌സിന്റെ യുവനിര മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ഡ്യൂറണ്ട് കപ്പിൽ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു ഏക റീസർവ് ടീമാണ് ബ്ലാസ്റ്റേഴ്‌സിന്റെത്.ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച യുവനിരയിൽ നിന്ന് ഒരു താരത്തെ സീനിയർ സ്ക്വാഡിൽ എത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പ്രശാന്ത് മോഹനെ ഒഴിവാക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്.

ഡ്യൂറണ്ട് കപ്പിൽ മികച്ച പ്രകടനം നടത്തിയ ഒരു താരത്തെ ടീമിലെത്തിക്കാൻ ആശാന് ആഗ്രഹമുണ്ട് എന്ന് ബ്ലാസ്റ്റേഴ്‌സുമായി അടുത്ത വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ അത് ഏത് താരമാണ് എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

ഗാലറി ടിക്കറ്റുകൾ തീർന്നു, ഇനി ഗാലറിയിലിരുന്ന് കളി കാണാനുള്ള ഏക വഴി ഇതാണ്?

ബ്ലാസ്റ്റേഴ്‌സ് വിടുന്നതിനെ കുറിച്ച് പ്രശാന്ത് നേരത്തെ പറഞ്ഞത് ഇങ്ങനെ..