in ,

ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് മൂന്നു പോയന്റ് നേടണം, വിജയം ആവർത്തിക്കണമെന്ന് ബാംഗ്ലൂരു സൂപ്പർ താരം..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം തങ്ങളുടെ ഹോം ഗ്രൗണ്ടിൽ അരങ്ങേറാൻ ഒരുങ്ങവേ മത്സരത്തിൽ മൂന്നു പോയന്റ് നേടാൻ വേണ്ടി പോരാടുമെന്ന് ബാംഗ്ലൂരു എഫ്സി സൂപ്പർ താരം.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം തങ്ങളുടെ ഹോം ഗ്രൗണ്ടിൽ അരങ്ങേറാൻ ഒരുങ്ങവേ മത്സരത്തിൽ മൂന്നു പോയന്റ് നേടാൻ വേണ്ടി പോരാടുമെന്ന് ബാംഗ്ലൂരു എഫ്സി സൂപ്പർ താരം.

ഇതുപോലെയുള്ള മത്സരങ്ങൾ കളിക്കുന്നത് സവിശേഷമാണെന്ന് പറഞ്ഞ ഫിജിയൻ താരം റോയ് കൃഷ്ണ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലേത് പോലെ വിജയം ആവർത്തിക്കണമെന്ന ആഗ്രഹവും പ്രെസ്സ് കോൺഫറൻസിൽ പങ്കുവെച്ചു.

“ഒരു കളിക്കാരനെന്ന നിലയിൽ, ഇതുപോലെയുള്ള വലിയ മത്സരങ്ങളിൽ കളിക്കുന്നത് എല്ലായ്പ്പോഴും സവിശേഷമാണ്. ഇത് മൂന്ന് പോയിന്റിന് വേണ്ടിയുള്ള പോരാട്ടമാണ്, അതിനാൽ ഞങ്ങൾ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ചെയ്തതുപോലെ തന്നെ കളിക്കേണ്ടതുണ്ട്. ഞങ്ങൾ ഞങ്ങളുടെ ജോലി വ്യക്തിഗതമായും ഒരു ടീമായും ചെയ്യേണ്ടതുണ്ട്.” – റോയ് കൃഷ്ണ പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രെസ്സ് കോൺഫറൻസ് വീഡിയോ ഇതാ :

ബാംഗ്ലൂരു എഫ്സിയെ തകർക്കാൻ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എതിർതട്ടകത്തിൽ?സാധ്യത ലൈനപ്പ് ഇങ്ങനെ..

തന്റെ മുൻ ക്ലബ്ബിനെതിരെ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ?സൂപ്പർ താരം പറയുന്നു..